iPhone 13: ഐഫോൺ 13-ന്റെ പച്ച വേരിയന്റിന് വൻ കിഴിവുണ്ട്, ഓഫറുകൾ ഇതാണ്

എക്സ്ചേഞ്ചാണ് നോക്കുന്നതെങ്കിൽ അതും സാധ്യമാണ് 

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 07:23 PM IST
  • ഐഫോൺ 13 ഗ്രീൻ വേരിയന്റിൽ ആമസോൺ മികച്ച ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്
  • എക്സ്ചേഞ്ചാണ് നോക്കുന്നതെങ്കിൽ അതും സാധ്യമാണ്.
  • 128 ജിബി സ്റ്റോറേജ് ഗ്രീൻ വേരിയൻറിൻറെ വില 74,900 രൂപ
iPhone 13: ഐഫോൺ 13-ന്റെ പച്ച വേരിയന്റിന് വൻ കിഴിവുണ്ട്, ഓഫറുകൾ ഇതാണ്

ന്യൂഡൽഹി: ആപ്പിൾ ഐഫോൺ-13 ഗ്രീൻ വേരിയന്റ് നിങ്ങൾ ബുക്ക്  ചെയ്തിട്ടുണ്ടോ?  ഒരു മികച്ച ഒാഫർ നിങ്ങളെ കാത്തിരിക്കുന്നു.  പുതിയ ഐഫോൺ 13 ഗ്രീൻ വേരിയന്റിൽ ആമസോൺ മികച്ച ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.  എക്സ്ചേഞ്ചാണ് നോക്കുന്നതെങ്കിൽ അതും സാധ്യമാണ്.

ഐഫോൺ 13 ഗ്രീൻ വില

ആപ്പിൾ ഐഫോൺ 13 ന്റെ 128 ജിബി സ്റ്റോറേജ് ഗ്രീൻ വേരിയൻറിൻറെ വില 74,900 രൂപയാണ്. 6 ശതമാനമാണ് ആമസോണിൽ നൽകുന്ന കിഴിവ്. ഫോണിൻറെ യഥാർത്ഥ വില 79,900 രൂപയാണ്. 5000 രൂപയാണ് കിഴിവ്. ആമസോൺ നൽകുന്ന എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

ഐഫോൺ 13 എക്സ്ചേഞ്ച് ഒാഫറിലാണ് ബുക്ക് ചെയ്യുന്നതെങ്കിൽ ഫോണിന്റെ വില ഇനിയും കുറയും. ഉപയോക്താക്കൾക്ക് 14,900 രൂപ വരെയാണ് കിഴിവ് ലഭിക്കുന്നത്.  ഒാഫറുകൾ നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ നിങ്ങളുടെ പിൻ കോഡ് നൽകി പരിശോധിക്കാം.

ബാങ്ക് ഓഫറുകൾ ഇങ്ങനെ

1. കുറഞ്ഞത് 47,940 രൂപയുടെ എങ്കിലും എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 6000 രൂപ കിഴിവ്.

2. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് (ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഒഴികെ) ഇടപാടുകൾക്ക് 6000 രൂപ കിഴിവ് ലഭിക്കും. 

3. കൊട്ടക് ബാങ്ക് കാർഡിന് 6,000 രൂപ തൽക്ഷണ കിഴിവ്.

4. HDFC ബാങ്ക് MoneyBack+ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 10X ക്യാഷ് പോയിന്റുകളും MoneyBack ക്രെഡിറ്റ് കാർഡിനൊപ്പം 2X റിവാർഡ് പോയിന്റുകളും.

5. Amazon Pay ICICI ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 3,603 രൂപ തൽക്ഷണ കിഴിവ് നൽകുന്നു. ഇതിനുള്ള ഏറ്റവും കുറഞ്ഞ പർച്ചേസ് 47,940 രൂപയാണ്.

.6.  47,940 രൂപയുടെ പർച്ചേസിന് ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 6,000 രൂപ തൽക്ഷണ കിഴിവ് .

7. HDFC ബാങ്ക് മില്ലേനിയം ക്രെഡിറ്റ് കാർഡിൽ 5 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും.

8. HSBC ക്യാഷ്ബാക്ക് കാർഡ് ഇടപാടുകൾക്ക് 5 ശതമാനം തൽക്ഷണ കിഴിവ് നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News