Realme GT Neo 2 : ഏറ്റവും മികച്ച ഗെയിമിങ് ഫോൺ ഇന്ത്യയിലെത്തി; റാം 19 ജിബി വരെ ; വില 31,999 രൂപ മുതൽ
ഫോണിന്റെ വില ആരംഭിക്കുന്നത് 31,999 രൂപ മുതലാണ്. ഫോണിന്റെ ബേസ് മോഡലിന്റെ വിലയാണ് 31,999 രൂപ.
Bengaluru : റിയൽ മി ജിടി നിയോ 2 (Realme GT Neo 2) ഇന്ത്യയിലെത്തി. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയിലുള്ള മികച്ച ഗെയിമിംഗ് (Best Gaming Phone) ഫോണാണ് റിയൽ മി (Realme) ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഫോണിന്റെ വില ആരംഭിക്കുന്നത് 31,999 രൂപ മുതലാണ്. ഫോണിന്റെ ബേസ് മോഡലിന്റെ വിലയാണ് 31,999 രൂപ. ഇതുകൂടാതെ ഫോണിന്റെ 12 ജിബി റാമും (12 GB RAM) 256 ജിബി സ്റ്റോറേജും ഫോണിനുണ്ട്. 7 ജിബി വിർച്വൽ റാമും ഫോണിനുണ്ട്. വളരെ മികച്ച പെർഫോമൻസ് ഫോൺ കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസ്പ്ലേയാണ് റിയൽ മി ജിടി നിയോ 2 ഫോണുകളുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. 6.62 ഇഞ്ച് സാംസങ് ഇ 4 ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്. കൂടാതെ 120 Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ഡിസ്പ്ലേ പാനലിന്റെ മറ്റൊരു പ്രത്യേകത HDR10+ സപ്പോർട്ടും 1,300 നിറ്റ്സിന്റെ ബ്രൈറ്റ്നെസ്സുമാണ്.
ALSO READ: Realme GT Neo 2 : മികച്ച ഫീച്ചേഴ്സും അടിപൊളി ലുക്കുമായി റിയൽ മിയുടെ ജിടി നിയോ 2 ഫോണെത്തി
ഫോണിന്റെ നിർമ്മാതാക്കൾ ഗെയിമിങ്ങിൽ ഊന്നൽ കൊടുത്ത് ഫോൺ നിർമ്മിച്ചിരിക്കുന്നതിനാൽ വളരെ മികച്ച പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രൊസസ്സറുകളാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 7 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനും സാധിക്കും.
ട്രിപ്പിൾ കാമറ സിസ്റ്റമാണ് ഫോണിനുള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 118 ഡിഗ്രി FoV യോട് കൂടിയ 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാൻ ഫോണിൽ ഒരുക്കിയിട്ടുള്ളത്. ഫോണിന്റെ ബാറ്ററി 5000 mAh ആണ്.
ALSO READ: Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഫോണുകൾ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം
ഫോൺ ആദ്യം പുറത്തിറക്കിയത് ചൈനയിലായിരുന്നു. ഫോൺ ആകെ മൂന്ന് നിറങ്ങളിലാണ് ഫോൺ എത്തുന്നത് . നിയോ ബ്ലൂ, നിയോ ബ്ലാക്ക്, നിയോ ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഒക്ടോബർ 17 മുതലാണ് രാജ്യത്ത് ഫോണിന്റെ വില്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ടിലും, റിയൽ മിയുടെ ഔദ്യോഗിക വെബ്സൈറ്റിലും, സ്റ്റോറുകളിലുമാണ് ഫോൺ എത്തുന്നത്. അതേസമയം ഫ്ലിപ്പ്ക്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒക്ടോബർ 16 മുതൽ ഫോൺ ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...