റിയൽമിയുടെ ജിടി നിയോ 3ടി ഫോണുകൾ  ഇന്ത്യൻ വിപണിയിലെത്തി. ഫ്ലിപ്‌കാർട്ട് ബില്യൺ ഡേയ്‌സിലൂടെ വമ്പൻ ഓഫറുകളുമായി ആണ് ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്.  നിരവധി ഓഫറുകളോടൊപ്പമാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.   മിഡ്    റേഞ്ചിൽ എത്തിയിരിക്കുന്ന റിയൽ മിയുടെ ഫോണാണ് റിയൽമി ജിടി നിയോ 3ടി. ഇതേ സീരീസിൽ റിയൽമി ജിടി നിയോ 3 ഫോണുകൾ  കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. മുമ്പ് തന്നെ ചൈനയിൽ അവതരിപ്പിച്ച റിയൽ മി ക്യു5 ഫോണുകളുടെ റീബ്രാൻഡഡ്‌ വേർഷനാണ് റിയൽമി ജിടി നിയോ 3ടി  ഫോണുകൾ.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ എത്തുന്നത്.  6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 29,999 രൂപ. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 31,999 രൂപയും, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 33,999 രൂപയുമാണ്.  ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഷേഡ് ബ്ലാക്ക്, ഡാഷ് യെല്ലോ, ഡ്രിഫ്റ്റിംഗ് വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 7000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.


ALSO READ: Realme GT Neo 3T : "കിടിലം ലുക്കും മികച്ച സവിശേഷതകളും"; റിയൽമി ജിടി നിയോ 3ടി ഫോണുകൾ ഇന്ത്യയിലെത്തി


റിയൽമി.കോം, ഫ്ലിപ്പ്കാർട്ട്,  റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങൾ വഴിയാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 7000 രൂപ ഡിസ്‌കൗണ്ടോട് കൂടി  6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ്  22,999 രൂപയ്ക്കും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ് 24,999 രൂപയ്ക്കും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റ് 26,999 രൂപയ്ക്കും ലഭ്യമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. 


റിയൽമി ജിടി നിയോ 3ടി  ഫോണുകൾ 120Hz റിഫ്രഷ് റേറ്റോട് കൂടിയ 6.62 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോട് കൂടിയ അമോലെഡ് ഡിസ്പ്ലേ പാനൽ ഫോണിന് ഉള്ളത്.  ഇൻഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഫോണിന് ഉണ്ട്. ഫോണിന്റെ റെസൊല്യൂഷൻ 2400 x 1080 പിക്സൽസും, ടച്ച് സംബ്ലിങ് റേറ്റ് 360Hz ആണ്. ഫോണിന്റെ പീക്ക് ബ്രെറ്റ്നസ്സ് 1,300 നിറ്റ്‌സാണ്. ഫോണിന്റെ പ്രോസസ്സർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 5ജി ആണ്. റിയൽ മി യൂസർ ഇന്റർഫേസ് 3.0 ഓട് കൂടിയ ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന് ഉള്ളത്.


ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 119-ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 4 സെന്റിമീറ്റർ മാക്രോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. 80 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ  5,000 mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ