റിയൽമിയുടെ ഏറ്റവും പുതിയ റിയൽമി ജിടി നിയോ 3ടി ഫോണുകൾ ഇന്ത്യയിൽ എത്തി. മിഡ് റേഞ്ചിൽ എത്തുന്ന റിയൽ മിയുടെ ഫോണുകളാണ് ഇവ. റിയൽമി ജിടി നിയോ സീരീസിൽ എത്തുന്ന പുതിയ ഫോണാണ് ഇത്. ഇതേ സീരീസിൽ റിയൽമി ജിടി നിയോ 3 ഫോണുകൾ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാൻ ഫോണിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് തന്നെ ചൈനയിൽ അവതരിപ്പിച്ച റിയൽ മി ക്യു5 ഫോണുകളുടെ റീബ്രാൻഡഡ് വേർഷനാണ് റിയൽമി ജിടി നിയോ 3ടി ഫോണുകൾ. 29,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.
ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ എത്തുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 29,999 രൂപ. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 31,999 രൂപയും, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 33,999 രൂപയുമാണ്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഷേഡ് ബ്ലാക്ക്, ഡാഷ് യെല്ലോ, ഡ്രിഫ്റ്റിംഗ് വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
സെപ്റ്റംബർ 23 മുതൽ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റിയൽമി.കോം, ഫ്ലിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങൾ വഴി ഫോണുകൾ വിപണിയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ ഫോണിന് 7000 രൂപ വരെ കിഴിവും നൽകുന്നുണ്ട്. അതിനാൽ തന്നെ ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ് 22,999 രൂപയ്ക്കും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ് 24,999 രൂപയ്ക്കും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റ് 26,999 രൂപയ്ക്കും ലഭ്യമാകും എന്നാണ് അറിയിച്ചിരിക്കുന്നത്.
റിയൽമി ജിടി നിയോ 3ടി ഫോണുകൾ 120Hz റിഫ്രഷ് റേറ്റോട് കൂടിയ 6.62 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോട് കൂടിയ അമോലെഡ് ഡിസ്പ്ലേ പാനൽ ഫോണിന് ഉള്ളത്. ഇൻഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഫോണിന് ഉണ്ട്. ഫോണിന്റെ റെസൊല്യൂഷൻ 2400 x 1080 പിക്സൽസും, ടച്ച് സംബ്ലിങ് റേറ്റ് 360Hz ആണ്. ഫോണിന്റെ പീക്ക് ബ്രെറ്റ്നസ്സ് 1,300 നിറ്റ്‌സാണ്. ഫോണിന്റെ പ്രോസസ്സർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 5ജി ആണ്. റിയൽ മി യൂസർ ഇന്റർഫേസ് 3.0 ഓട് കൂടിയ ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന് ഉള്ളത്.
ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 119-ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 4 സെന്റിമീറ്റർ മാക്രോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. 80 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 5,000 mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്.
റിയൽമിയുടെ റിയൽ മി 9i 5ജി ഫോണുകൾ ആഗസ്റ്റ് 18 ന് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് മുമ്പ് തന്നെ റിയൽ മി 9i ഫോണുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിന്റെ അപ്‌ഡേറ്റട് വേർഷനാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന മിക്ക എൻട്രി ലെവൽ 5ജി ഫോണുകളിലും ഉപയോഗിച്ചിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 810 5ജി ചിപ്‌സെറ്റാണ് റിയൽ മി 9i ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ പ്രധാന ആകർഷണങ്ങൾ അതിന്റെ ബാറ്ററിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമാണ്.ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്ഡി എൽസിഡി ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 90Hz റിഫ്രഷ് റേറ്റാണ് ഒരുക്കിയിരിക്കുന്നത്. പിഡിഎഎഫ് സൗകര്യത്തോട് കൂടിയ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...