Realme Narzo 50 Pro 5G : കുറഞ്ഞ നിരക്കിൽ കിടിലം സവിശേഷതകളുമായി റിയൽമി നാർസോ 50 പ്രൊ ഇന്ത്യയിലെത്തി
റിയൽമി നാർസോ 50 പ്രൊ 5 ജി ഫോണുകൾക്ക് 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്.
റിയൽമിയുടെ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഫോൺ റിയൽമി നാർസോ 50 പ്രൊ ഇന്ത്യയിൽ വില്പന ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രമുഖ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയും, ഔദ്യോഗിക വെബ്സൈറ്റായ realme.com, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവർ വഴിയാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. റിയൽ മിയുടെ വെബ്സൈറ്റിൽ ഇന്ന് മുതൽ തന്നെ ഫോൺ എത്തിയിട്ടുണ്ടെങ്കിലും, ആമസോണിൽ നിന്ന് ജൂൺ 4 മുതൽ മാത്രമേ ഫോണുകൾ ലഭ്യമാകുകയുള്ളൂ.
ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി നാർസോ 50 പ്രൊ 5 ജി ഫോണുകൾ ഇന്ത്യയിൽഎത്തിയിരിക്കുന്നത് . 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിച്ചിരിക്കുന്നത്. ഇതിൽ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 13,999 രൂപയാണ്.
ALSO READ: Vivo Y75 : കുറഞ്ഞ വിലയും 44 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും മികച്ച സവിശേഷതകളുമായി വിവോ വൈ 75 എത്തി
4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 14,999 രൂപയും, 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 15,999 രൂപയുമാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവ വഴി ഫോൺ വാങ്ങുന്നവർക്ക് 2000 രൂപ വരെ വിലക്കിഴിവും ലഭിക്കും
റിയൽമി നാർസോ 50 പ്രൊ 5 ജി ഫോണുകൾക്ക് 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഡിസ്‌പ്ലേയ്ക്ക് 90 hz റിഫ്രഷ് റേറ്റും, 360 Hz ടച്ച് സംബ്ലിങ് റേറ്റും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 920 5ജി പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ആൻഡ്രോയിഡ് 12 ൽ Realme UI 3.0 സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരിക്കുന്നത്.
ട്രിപ്പിൾ റിയർ കാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. 48 ,മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 4 സെന്റിമീറ്റർ മാക്രോ ലെൻസ് എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത് ക്യാമറകൾ. ഫോണിൽ സെല്ഫികൾക്കും വീഡിയോ കാളുകൾക്കുമായി ഒരുക്കിയിരിക്കുന്നത് 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ്. 33 വാട്സ് ഡാർട് ചാർജിങ് ടെക്നോളോജിയോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.