Realme Q2 വിന് BIS അംഗീകരം; ഫോൺ ഉടൻ പുറത്തമിറങ്ങും
ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ റിയൽമീ പുറത്ത് വിട്ടിട്ടില്ല. Q2വിന് ബിഐഎസ് അംഗീകാരം ലഭിക്കുന്നത് വൈകിയതിന് തുടർന്നാണ് ഫോൺ വിപണിയിൽ എത്താൻ വൈകിയത്.
ന്യൂ ഡൽഹി: ചൈനീസ് സ്മാർട്ട് ഫോൺ നിർമാതക്കളായ റിയൽമീക്ക് അവരുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റിയൽമീ Q2 വിന് ബിഐഎസ് അംഗീകാരം ലഭിച്ചു. ഇതെ തുടർന്ന് ഫോൺ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. എന്നാൽ ലോഞ്ചിനെ കുറിച്ച് ഇതുവരെ റിയൽമീ യാതൊരു വിവരവും നൽകിട്ടില്ല.
ALSO READ: Apple നെ കളിയാക്കി ആദ്യം: ഇപ്പോൾ തങ്ങൾക്കും ചാർജറില്ലെന്ന് വെളിപ്പെടുത്തലുമായി Xiaomi CEO
റിയൽമീ തങ്ങളുടെ Q2 സീരിസിലെ മൊബൈലുകൾ ഓക്ടോബറിൽ തന്നെ ചൈനയിൽ ഇറക്കിയിരുന്നു. പിന്നീട് 5ജി യായി ഉയർത്തി റിയൽമീ 7 എന്ന് പേരിൽ യുകെയിലും റിയൽമീ Q2 സീരിസ് ലോഞ്ച് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) അംഗീകരാം ലഭിക്കുന്നത് വൈകിയതിനെ തുടർന്നാണ് ഇന്ത്യൻ വിപണിയിൽ റിയൽമീയുടെ ക്യൂ 2 സീരിസിലെ ഫോണുകൾ എത്താൻ വൈകിയത്. BIS അംഗീകാരം ലഭിച്ചതിനാൽ കമ്പിനി ഉടൻ തന്നെ ക്യൂ 2 സീരീസ് ഫോണുകൾ വിപണിയിൽ എത്തുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: Realme യുടെ പുതിയ രണ്ട് സ്റ്റൈലിഷ് Smart Watch കൾ പുറത്തിറങ്ങി
4ജിബി 128 ജിബി വേരിയന്റും 6 ജിബി 128 ജിബി വേരിയന്റുമാണ് ക്യൂ 2 വിനുള്ളത്. ഏകദേശം 15000 രൂപയോളമാണ് ഇന്ത്യയിൽ ക്യൂ 2 വിന് വില കരുതുന്നത്. അത് കൂടാതെ ചൈനീസ് ഇറക്കുമതിയുമായി ബന്ധപ്പെട്ടുമിരിക്കും ഇന്ത്യയിലെ വില നിർണ്ണയം. 6.5 ഇഞ്ച് നീളമുള്ള റിയൽമീ ക്യൂ 2 വിന് ട്രിപ്പിൾ ക്യാമറയാണ് . പ്രൈമറി സെൻസറിന് 48 എംപിയും 8 എംപിയും 2 എംപിയുമായുള്ള ബാക്കി രണ്ട് ക്യാമറയാണ് ഫോണിനുള്ള പ്രത്യേകത, 5000 എംഎഎത്ത് ബാറ്റിറി ബാക്കപ്പും Realme അവകാരശപ്പെടുന്നുണ്ട്.