റെഡ്മിയുടെ പുതിയ സീരീസായ എയിലെ ആദ്യ ഫോൺ സെപ്റ്റംബർ 6 ന് ഇന്ത്യയിൽ അവതരിപ്പിക്കും. റെഡ്മി എ1 ഫോണുകളാണ് ഈ സീരീസ് ആദ്യം അവതരിപ്പിക്കുന്നത്. റെഡ്മി 11 പ്രൈം 5ജി ഫോണുകൾക്കൊപ്പമാണ് റെഡ്മി എ1 ഫോണുകളും  രാജ്യത്ത് അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 6 ന് ഉച്ചയ്ക്ക് 12 മണിക്ക് നടത്തുന്ന ലോഞ്ചിങ് പരിപാടിയിലാണ് ഇരു ഫോണുകളും അവതരിപ്പിക്കുന്നതെന്ന് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മി അറിയിച്ചിട്ടുണ്ട്. എൻട്രി ലെവലിൽ എത്തുന്ന ഫോണാണ് റെഡ്മി എ 1. 10000  രൂപയ്ക്കടുത്തായിരിക്കും ഫോണിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

വാട്ടർ ഡ്രോപ്പ് നോച്ച് ഫ്രണ്ടോട് കൂടിയ ബേസിക് ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്.  ലെതർ ലൈക് ഡിസൈനിലായിരിക്കും ഫോൺ എത്തുക. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ബ്ലാക്ക്, ഗ്രീൻ, ബ്ലൂ കളർ വേരിയന്റുകളിൽ ഫോണുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഫോണിന് 5000 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇനിയും പുറത്തുവിട്ടിട്ടില്ല.


ALSO READ: Tecno Pova Neo 2 : വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം


 അതേസമയം റെഡ്മി 11 പ്രൈം 5ജി ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ കുറഞ്ഞ വിലയും കിടിലം ക്യാമറയുമാണ്. സെപ്റ്റംബർ 6 ന് തന്നെയാണ് ഈ സീരീസിലെ ഫോണുകളും ഇനിയിൽ എത്തിക്കുന്നത്, റെഡ്മി 11 പ്രൈം 5ജി ഫോണുകൾക്ക് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഉണ്ടായിരിക്കുക, കൂടാതെ ഫോണിൽ മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്പ്‌സെറ്റാണ് ഉണ്ടായിരിക്കുക. 5ജി കണക്ടിവിറ്റിയോട് കൂടിയ ഡ്യൂവൽ സിം സ്ലോട്ടാണ് ഫോണിൽ ഉള്ളത്. കൂടാതെ 6 ജിബി റാമും, 128 ജിബി ഇന്റെർണൽ സ്റ്റോറേജുമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഫോണിൽ ഉള്ളത്. 15000 മുതൽ 20000 രൂപയ്ക്ക് ഇടയിൽ വരുന്ന വിലയിൽ ഫോൺ ഇന്ത്യയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.