Mumbai : Redmi Note 10T 5G ജൂലൈ 20 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എന്നാൽ ചൈനീസ് കമ്പനിയായ റെഡ്മി പുതിയ 5ജി ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഫോണിന് മികച്ച സവിശേഷതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന് പ്രതീക്ഷിക്കുന്ന വിലയെത്ര? സവിശേഷതകൾ എന്തൊക്കെ?


COMMERCIAL BREAK
SCROLL TO CONTINUE READING

റെഡ്മി തങ്ങളുടെ പുതിയ ഫോൺ ഓൺലൈൻ ലോഞ്ച് ഇവെന്റിലൂടെയാണ് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. റെഡ്മി ഇന്ത്യയിൽ എത്തിക്കുന്ന ആദ്യ 5 ജി ഫോണാണ് Redmi Note 10T 5G, ഫോണിന്റെ വില 14,999 രൂപയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Redmi Note 10S ന് സമാനമായ ഫോൺ തന്നെയാണ് Redmi Note 10T 5G.


ALSO READ: Samsung Galaxy F22 : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി സാംസങിന്റെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം


റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഫോണിന് ആകെ ഒരു സ്റ്റോറേജ് വേരിയന്റ് മാത്രമേയുള്ളു. 4 ജിബി റാമും 128 ജിബി ഇന്റെര്ണൽ സ്റ്റോറേജുമുള്ള ഫോണാണ് Redmi Note 10T 5G. മീഡിയടെക് ഡിമെൻസിറ്റി 700 5 ജി പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.


ALSO READ: Realme C11 2021 : മികച്ച സവിശേഷതകളുമായി Realme C11 2021 ഇന്ത്യയിലെത്തി
'


ട്രിപ്പിൾ റെയർ കാമറ സെറ്റപ്പാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിനൊപ്പം  രണ്ട് 2 മെഗാപിക്സൽ ഡെപ്ത് സെൻസറും മാക്രോ ലെൻസും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സെൽഫിക്കായി ഫോണിൽ ഒരുക്കിയിട്ടുണ്ട്.


ALSO READ: New Phone Launch : Poco F3 GT മുതൽ OnePlus Nord 2 വരെ ഉടൻ ഇന്ത്യയിൽ എത്തുന്ന പുതിയ ഫോണുകൾ ഏതൊക്കെ?


റെഡ്മി നോട്ട് 10 ടിയിൽ 6.5 ഇഞ്ച് എഫ്എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഫോണിന് വളരെ ഉയർന്ന റിഫ്രഷ് റേറ്റ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഫോണിൽ വളരെ മികച്ച ബാറ്ററിയാണ് ഒരുക്കിയിരിക്കുന്നത്. 5000mAh ആയിരിക്കും ഫോണിന്റെ ബാറ്ററി കപ്പാസിറ്റി എന്നാണ് പ്രതീക്ഷിക്കുന്നത് . കൂടാതെ 22.5W ഫാസ്റ്റ് ചാർജറും നൽകുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.