Jio Offer: ഉത്സവ കാലത്ത് അടിപൊളി ഓഫറുമായി റിലയൻസ് ജിയോ.  84 ദിവസത്തെ വാലിഡി നൽകുന്ന അടിപൊളി റീ ചാർജ് ഓപ്‌ഷനുമായാണ് റിലയന്‍സ് ജിയോ എത്തിയിരിയ്ക്കുന്നത്.  ഈ  ഓഫര്‍ മറ്റ് നിരവധി ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടെക്കൂടെ മൊബൈൽ റീചാർജ് ചെയ്യുക എന്നത് നമുക്കൊക്കെ മടിയുള്ള കാര്യമാണ്. ആ ഒരു സാഹചര്യത്തിൽ റിലയൻസ് ജിയോ നൽകുന്ന ഈ അടിപൊളി ഓഫർ നിങ്ങൾക്ക് മൂന്നു മാസത്തേയ്ക്ക്, മൊബൈല്‍ റീ ചാര്‍ജ്ജ് എന്ന ബുദ്ധിമുട്ടില്‍ നിന്നും  ആശ്വാസം നൽകും. അതായത്  റിലയൻസ് നൽക്കുന്ന ഈ പ്രീപെയ്ഡ് റീചാർജ് വഴി നിങ്ങൾക്ക് മൂന്നു മാസത്തേയ്ക്ക്, മൊബൈൽ റീചാർജ് ചെയ്യുക എന്ന ബുദ്ധിമുട്ടിൽ നിന്ന് ഒഴിവാകാം.  


Also Read:  Redmi Note 12 : റെഡ്മി നോട്ട് 12 സീരീസ് ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം


84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ റീ ചാർജ്ജ് കൂപ്പൺ വഴി മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. റിലയൻസ് ജിയോ കുറഞ്ഞ തുകയുടെ റീചാർജ് പ്ലാനുകൾക്ക് പേരുകേട്ടതാണ്. അതായത് കുറഞ്ഞ തുകയ്ക്ക് വൻ ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്.  ഇതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച നേട്ടങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഇത് ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാനോ പ്രീപെയ്ഡ് പ്ലാനോ ആകട്ടെ, ആനുകൂല്യങ്ങൾ തുടർച്ചയായി ലഭ്യമാകുകയും ഉപഭോക്താക്കൾക്ക് പണത്തിന് തക്ക മൂല്യമുള്ള അനുഭവം ലഭിക്കുകയും ചെയ്യുന്നു. 


Also Read:  റിലയൻസിനൊപ്പം കൈകോർത്ത് നോക്കിയയും


നിങ്ങളൊരു പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താവാണെങ്കിൽ, എല്ലാ മാസവും റീചാർജ് ചെയ്യുന്നതിൽ നിന്ന് നിങ്ങൾക്ക് ഒരു ഇടവേള വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കായി റിലയൻസ് നൽകുന്ന ഈ ഓഫർ ഏറെ മികച്ചതാണ്. അതായത് ഓഫറിലൂടെ റീ ചാർജ് ചെയ്‌താൽ പിന്നെ മൂന്നു മാസത്തേയ്ക്ക് ഫ്രീയാകാം.  


ഏതാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ, അറിയാം  
ഈ  പ്ലാനിന്‍റെ വില വെറും ₹719 ആണ്. ഒരിക്കൽ നിങ്ങൾ ഈ തുകയ്ക്ക് റീ ചാർജ്ജ് ചെയ്തു കഴിഞ്ഞാൽ പിന്നെ ആലോചിക്കേണ്ടതില്ല. അതായത്, 3 മാസത്തേക്ക്, (84 ദിവസം.) റീചാർജ് ചെയ്യേണ്ടതില്ല. ഒരിക്കൽ നിങ്ങൾ ഈ റീചാർജ് പ്ലാൻ സജീവമാക്കിക്കഴിഞ്ഞാൽ, പ്ലാൻ പെട്ടെന്ന് അവസാനിക്കുമെന്ന ടെൻഷനും  നിങ്ങൾക്ക് ഉണ്ടാകില്ല, 


ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ രണ്ടാമതൊന്ന്  ആലോചിക്കില്ല.  ഈ പ്ലാൻ വഴി നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗും ഉയർന്ന വേഗതയിൽ ഇന്റർനെറ്റും  ഫ്രീ എസ്എംഎസും  ആസ്വദിക്കാനാകും.


ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് നേട്ടങ്ങൾ എന്തൊക്കെയാണ്


ഈ പ്ലാനിൽ ലഭ്യമായ ആനുകൂല്യങ്ങളെ കുറിച്ച് പറയുമ്പോൾ 719 രൂപയുടെ ഈ പ്ലാനിൽ 84 ദിവസം വരെയുള്ള വാലിഡിറ്റി ലഭിക്കുന്നു. നിങ്ങൾക്ക് മൂന്നു മാസത്തേയ്ക്ക് 168 GB ഡാറ്റ ലഭിക്കും. ഇതുമൂലം നിങ്ങൾക്ക് തടസ്സമില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം, ഈ പ്ലാന്‍ പ്രതിദിനം 2 GB ഡാറ്റ യാണ് നല്‍കുന്നത്. ഈ പ്ലാനിൽ നിങ്ങൾക്ക് 3 മാസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കും. കൂടാതെ, പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ ആനുകൂല്യങ്ങൾ കൂടാതെ,  JioTV, JioCinema, JioSecurity, JioCloud എന്നിവ ഉൾപ്പെടുന്ന നിരവധി ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും നിങ്ങൾക്ക് ലഭിക്കും. 


അടുത്ത തവണ മൊബൈൽ റീചാർജ്ജ് ചെയ്യുമ്പോൾ ഈ അടിപൊളി ഓഫർ സ്വന്തമാക്കാം.. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.