Jio Recharge Plan| ഒരു വർഷത്തേക്ക് 2.5GB ഡാറ്റ, കൂടെ അൺലിമിറ്റഡ് വോയിസ് കോൾ-ജിയോയുടെ പുതിയ പ്ലാൻ
ജിയോമാർട്ട് വെബ്‌സൈറ്റിൽ നിന്ന് റീചാർജ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭിക്കും.
കഴിഞ്ഞ മാസം മുതലാണ് ടെലികോം മേഖലയിൽ വലിയ മാറ്റങ്ങൾ വന്നത്. പല പ്രീപെയ്ഡ് പ്ലാനുകളുടെയും വില വർദ്ധിപ്പിക്കുകയും ബെനഫിറ്റുകൾ കുറക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയിൽ ജിയോയും റീ ചാർജ് സെഗ്മെൻറുകളിൽ മാറ്റം കൊണ്ടു വരുന്നുണ്ട്.
കഴിഞ്ഞ ഇടക്കാണ് 2999 രൂപയുടെ പ്ലാൻ ജിയോ ലോഞ്ച് ചെയ്തത്. പുതിയ ജിയോ പ്ലാൻ പ്രകാരം 20 ശതമാനം ജിയോമാർട്ട് മഹാ ക്യാഷ്ബാക്ക് ഓഫറാണ് ജിയോ നൽകുന്നുന്നത്. അതായത് ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ വിലയിൽ പ്ലാൻ ലഭിക്കും., ജിയോമാർട്ട് വെബ്‌സൈറ്റിൽ നിന്ന് റീചാർജ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭിക്കും.
പുതുതായി ലോഞ്ച് ചെയ്ത ജിയോ 2999 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രകാരം, വരിക്കാർക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സൗകര്യം.
പ്രതിദിനം 100 എസ്എംഎസ്, ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ ആപ്പുകളുടെ ജിയോ സ്യൂട്ട് ആക്‌സസ് എന്നിവയും ലഭിക്കും ഒരു വർഷമാണ് പ്ലാനിൻറെ വാലിഡിറ്റി.
ALSO READ: Apple | മാക്കോ ഐപാഡോ വാങ്ങിയാൽ എയര്‍പോഡ് ഫ്രീ, ഓഫര്‍ ഈ രാജ്യങ്ങളിൽ മാത്രം
ജിയോയുടെ 3110 രൂപയുടെ പ്ലാനും 1 വർഷത്തെ വാലിഡിറ്റിയിൽ വരുന്നുണ്ട്. കൂടാതെ ഇത് ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ പ്ലാനും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, പുതിയ 2999 രൂപയുടെ ജിയോ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ 3110 രൂപ പ്ലാൻ വളരെ കുറച്ച് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...