ന്യൂയോർക് ടൈംസ്, സിഎൻഎൻ, വാഷിംഗ്‌ടൺ പോസ്റ്റ്  ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്ത് ട്വിറ്റർ. മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നിലെ കാരണം എന്താണ് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് ട്വിറ്ററിന്റെ ഭാ​ഗത്ത് നിന്നും ഔദ്യോ​ഗിക വിദശീകരണം ഉണ്ടായിട്ടില്ല.  കഴിഞ്ഞ ദിവസം മസ്ക്കിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ യാത്ര തത്സമയം പിന്തുടർന്ന് വിവരങ്ങൾ പങ്കുവച്ച അക്കൗണ്ടുകൾ ട്വിറ്റർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളും സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

മാഷബിൾ മാറ്റ് റിപ്പോർട്ടർ ബിൻഡർ, ദി ഇന്റർസെപ്റ് റിപ്പോർട്ടർ മൈക്ക ലീ, ആരോൺ രുപാർ,ടോണി വെബ്സ്റ്റർ എന്നിവർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ഡോക്സിങ് റൂൾ അടിസ്ഥാനമാക്കിയാണ് അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയേക്കുന്നതെന്നാണ് സൂചന. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങൾ പൊതുമാധ്യമത്തിൽ പങ്കുവെക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിട്ടുള്ളതാണ് ട്വിറ്ററിൻറെ ഡോക്സിങ് റൂൾ. ഈ നിയമം മാധ്യമപ്രവർത്തകർക്കും ബാധകമാണെന്ന് ട്വിറ്റർ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി എല്ല ഇ‍ർവിൻ പറഞ്ഞു. ഈ നിയമങ്ങൾ പാലിക്കാത്ത അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുമെന്നും എല്ല വ്യക്തമാക്കി.


ALSO READ : Twitter Layoff : ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; അയ്യായിരത്തോളം ജീവനക്കാരെ കൂടി പിരിച്ചുവിട്ടു


Elon@jet, Jack Sweeny എന്നീ ട്വിറ്റർ അക്കൗണ്ടുകൾ മസ്‌കിന്റെ സ്വകാര്യ യാത്ര വിവരങ്ങൾ പൊതുമാധ്യമത്തിൽ പങ്കുവച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഈ അക്കൗണ്ട് ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. തന്നെ വിമർശിക്കുന്നതിലും നിരീക്ഷിക്കുന്നതിലും കുഴപ്പമില്ല എന്നാൽ താൻ നിൽക്കുന്ന സ്ഥലത്തിന്റെ തത്സമയ വിവരങ്ങൾ പുറത്തു വിടുന്നതും കുടുംബത്തെ അപകടത്തിലാക്കുന്ന വിധത്തിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നതും അനുവദിക്കില്ലെന്നും മസ്ക് പ്രതികരിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.