Chennai: ഇഗ്നിഷ്യൻ കോയിലിലെ തകരാറ് മൂലം 2.36 ലക്ഷം ബൈക്കുകൾ റോയൽ എൻഫീൽഡ് തിരികെ വിളിക്കുന്നു. വണ്ടികളിൽ ചെറിയ തോതിലുള്ള തീ പിടുത്തം,ഷോർട്ട് സർക്യൂട്ട്,പെർഫോമൻസിലെ പ്രശ്നങ്ങൾ എന്നിവ ഇതിലൂടെയുണ്ടാകുമെന്നാണ് കണ്ടെത്തൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള മോട്ടോർ സൈക്കിൾ ബ്രാൻഡാണ് എൻ.ഫീൽഡ് എന്നിട്ടും പ്രശ്നം നേരത്തെ കമ്പനിക്ക് കണ്ടെത്താൻ പറ്റാത്തതാണ് അതിശയം.സ്ഥിരം നടത്താറുള്ള ടെസ്റ്റിങ്ങിലാണ് വണ്ടിയിലെ പ്രശ്നങ്ങൾ കണ്ടെത്തിയത്. ഡിസംബർ 2020 മുതൽ ഏപ്രിൽ 2021 വരെ നിർമ്മിച്ച് വിറ്റ  വണ്ടികളിലായിരുന്നു പ്രശ്നമെന്നാണ് കണ്ടെത്തൽ.


ALSO READ: Internet Speed:വേഗതയിൽ റിലയൻസ് ജിയോ മുന്നിൽ,അപ് ലോഡിങ്ങിൽ മുന്നിൽ വോഡാഫോൺ



ഇന്ത്യ കൂടാതെർ തായ്ലൻറ്,ഇന്തോനേഷ്യ,ഫിലിപ്പീൻസ്,ആസ്ട്രേലിയ,ന്യൂസ് ലാൻറ് മലേഷ്യ. വിറ്റഴിച്ച ബുള്ളറ്റ് 350, ക്ലാസിക് 350, അടുത്തിടെ പുറത്തിറക്കിയ മെറ്റിയര്‍ 350 എന്നി മോഡലുകളില്‍പ്പെട്ട മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്.പരാതിയുള്ള ഉപഭോക്താക്കൾ Royal Enfield on 1800 210 007 നമ്പരിൽ വിളിച്ച് അറിയിക്കാവുന്നതാണ്.


ALSO READ: Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?


തിരിച്ചുവിളിക്കുന്ന മോഡലുകളില്‍ എല്ലാത്തിലും ഇഗ്നിഷന്‍ കോയില്‍ മാറ്റേണ്ടി വരില്ല. പത്ത് ശതമാനം മോട്ടോ‍ര്‍ സൈക്കിളുകളില്‍ മാത്രമാണ് ഇഗ്നിഷന്‍ കോയില്‍ മാറ്റിസ്ഥാപിക്കേണ്ടി വരൂ എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.