Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?

 ക്വാൽകോം സ്നാപ്ഡ്രാഗൺ 865 SoC പ്രൊസസ്സറാണ് ഫോണിറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. വ്യാഴാഴ്‌ച മലേഷ്യ, വിയറ്റ്നാം എന്നിവിടടങ്ങളിലായി ആണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 7, 2021, 01:50 PM IST
  • ക്വാൽകോം സ്നാപ്ഡ്രാഗൺ 865 SoC പ്രൊസസ്സറാണ് ഫോണിറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
  • വ്യാഴാഴ്‌ച മലേഷ്യ, വിയറ്റ്നാം എന്നിവിടടങ്ങളിലായി ആണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
  • ഗാലക്‌സി എസ് 20 (Galaxy S20 4G) എഫ്ഇ 4ജി ഫോണുകളുടെ വില 2299 മലേഷ്യൻ റിൻഗെറ്റ് ആണ് വില. ഏകദേശം 41300 ഇന്ത്യൻ രൂപ.
  • 8 ജിബി റാം 12 ജിബി സ്റ്റോറേജ് വാരിയന്റിന്റെ വിലയാണ് 41300 രൂപ.
Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?

സാംസങിന്റെ (Samsung) ഏറ്റവും പുതിയ ഫോണായ സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ പുറത്തിറക്കി. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 SoC പ്രൊസസ്സറാണ് ഫോണിറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. വ്യാഴാഴ്‌ച മലേഷ്യ, വിയറ്റ്നാം എന്നിവിടടങ്ങളിലായി ആണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. മുമ്പ് തന്നെ പുറത്തിറക്കിയ Galaxy S20 FE 4G Exynos 990 അല്ലാതെ മറ്റൊരു മോഡൽ നമ്പരാണ് ഫോണിനുള്ളത്. കഴിഞ്ഞ വർഷമാണ് Galaxy S20 FE 4G Exynos ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഗാലക്‌സി എസ് 20 (Galaxy S20 4G) എഫ്ഇ 4ജി ഫോണുകളുടെ വില  2299 മലേഷ്യൻ റിൻഗെറ്റ് ആണ് വില. ഏകദേശം 41300 ഇന്ത്യൻ രൂപ. 8 ജിബി റാം 12 ജിബി സ്റ്റോറേജ് വാരിയന്റിന്റെ വിലയാണ് 41300 രൂപ. മൂന്ന് നിറങ്ങളിലായി ആണ് ഫോൺ പുറത്തിറക്കിക്കിയിട്ടുള്ളത്. ബ്ലൂ. ഓറഞ്ച്, വയലറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമായിട്ടുള്ളത്. ജർമ്മനി, മലേഷ്യ,  വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫോൺ അവതരിപ്പിച്ചിട്ടുണ്ട്. 

ALSO READ: Chinese ടെലികോം ദാതാക്കളെയും 5G പരീക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ചൈന ആവശ്യപ്പെട്ടു

ഫോണിന്റെ എക്സിനോസ് എഡിഷന്റെ ഇന്ത്യയിലെ വില ഏകദേശം 49,999 രൂപയായിരുന്നു. എന്നാൽ ഇതിന്റെ തന്നെ 5ജി മോഡലിന്റെ വില ഏകദേശം 55,999 രൂപയാണ്. എന്നാൽ ക്വാൽകോം പ്രോസെസ്സറോട് കൂടിയ പുതിയ ഫോൺ ഉടൻ ഇന്ത്യയിൽ എത്തുമോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. 

ALSO READ: 5G ഇന്ത്യയിൽ ഉടനെത്തും, പരീക്ഷണം ഒരാഴ്ചക്കുള്ളിൽ തുടങ്ങാൻ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കമ്മ്യൂണിക്കേഷൻ മന്ത്രാലയം

ക്വാൽകോം 865 സ്നാപ്ഡ്രാഗൺ പ്രോസസ്സറോട് കൂടിയ ഫോണിന് 6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയാണ് (Display) ഉള്ളത്.  കൂടാതെ 120 hz റിഫ്രഷ് റേറ്റും ഫോണിനുണ്ട് . 8 ജിബി റാമും 128 ജിബി ഇന്റെര്ണല് സ്റ്റോറേജുമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 25 w ഫാസ്റ്റ് ചാർജിങോട് കൂടിയ 4500 mah ബാറ്ററിയാണ് ഫോണിന് ഉള്ളത്. കൂടാതെ വയർലെസ്സ് ചാർജിങ് സൗകര്യവും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News