നിരോധിത ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല റഷ്യൻ കോടതി ഗൂഗിളിന് 81,810 ഡോളർ പിഴ ചുമത്തി
റഷ്യയുടെ ആശയവിനമയ മേഖലയിൽ നിന്ന് ഗൂഗിളിന് മുന്നറിയിപ്പ് നൽകിയിരുന്നു. നിരോധിത ഉള്ളടക്കൾ സൈറ്റിൽ നിന്ന് നീക്കം ചെയ്തില്ലെങ്കൽ സർക്കാർ ഗൂഗിൾ ട്രാഫിക്കിന്റെ വേഗത കുറയ്ക്കുമെന്ന് അറിയിച്ചുരുന്നു.
Saint Petersburg : റഷ്യയിൽ (Russia) നിരോധിത ഉള്ളടക്കങ്ങൾ നീക്കെ ചെയ്യത്തതിന് അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് (Google) 81,810 ഡോളർ പിഴ ചുമത്തി. മൂന്ന് വ്യത്യസ്ത കേസുകളിലായിട്ടാണ് റഷ്യൻ കോടതി 6 മില്ല്യൺ റൂബിൾസ് പിഴയായി ചുമത്തുന്നത്.
ഇത് റഷ്യയുടെയും ഗൂഗിളിന്റെയും തമ്മിലുള്ള ബന്ധത്തിന് കോട്ടം ഉണ്ടാക്കാൻ വഴിവെച്ചിരിക്കുകയാണ്. നേരത്തെ റഷ്യയുടെ ആശയവിനമയ മേഖലയിൽ നിന്ന് ഗൂഗിളിന് മുന്നറിയിപ്പ് നൽകിയിരുന്നു. നിരോധിത ഉള്ളടക്കൾ സൈറ്റിൽ നിന്ന് നീക്കം ചെയ്തില്ലെങ്കൽ സർക്കാർ ഗൂഗിൾ ട്രാഫിക്കിന്റെ വേഗത കുറയ്ക്കുമെന്ന് അറിയിച്ചുരുന്നു.
ALSO READ : Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ?
നേരത്തെ മറ്റൊരു യുഎസ് ടെക് ഭീമനായ ട്വിറ്ററിനും ഇത്തരത്തിൽ റഷ്യൻ ഗവർണമെന്റ് താക്കീത് നൽകിയിരുന്നു. അത് ക്യാര്യമാക്കാതെ വന്നപ്പോൾ റഷ്യ ട്വിറ്ററിന്റെ ട്രാഫിക്കിന്റെ വേഗത കുറയ്ക്കുകയും ചെയ്തു.
ഗൂഗിളിനെതിരെയുള്ള രണ്ട് പരാതിയിൽ മോസ്കോയിലെ ജില്ല കോടതി ടെക് ഭീമനെ കുറ്റക്കാരനായി വിധിക്കുകയായിരുന്നു. രണ്ട് കേസിലുമായി 2 മില്ല്യൺ റൂബിൾസായിരുന്നു വിധിച്ചത്.
എന്നാൽ നാട് കടത്തപ്പെട്ട ക്രമലിന്റെ വിമർശകനായ അലക്സി നാവാലിനുയുമായി ബന്ധപ്പെട്ട ഉള്ളടക്കളായിരുന്നു അവ. ഇവ നീക്കം ചെയ്യത്തതിന് നേരത്തെ ഫേസ്ബുക്കിനും, ട്വിറ്ററിനും ഒപ്പം ടിക്ടോകിനും പിഴ ചുമത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA