Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ?

 കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ അംഗീകരിക്കാം സാമൂഹ്യമാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന സമയം ഇന്ന് അവസാനിക്കും.

Written by - Zee Malayalam News Desk | Last Updated : May 25, 2021, 03:45 PM IST
  • കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനാകില്ല.
  • കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ അംഗീകരിക്കാം സാമൂഹ്യമാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന സമയം ഇന്ന് അവസാനിക്കും.
  • ഇതുവരെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ അംഗീകരിച്ച ഏക സാമൂഹിക മാധ്യമം ട്വിറ്ററിന്റെ ഇന്ത്യൻ പകർപ്പായ കൂ മാത്രമാണ്.
  • 2021 ഫെബ്രുവരിയിലാണ് കേന്ദ്ര സർക്കാർ പുതിയ നയങ്ങൾ മൂന്ന് മാസത്തിനുള്ളിൽ അംഗീകരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്.
Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ?

New Delhi: മെയ് 26 മുതൽ ഫേസ്ബുക്കും (Facebook) ട്വിറ്ററും ഇന്ത്യയിൽ (India)  പ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യത. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനാകില്ല. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ അംഗീകരിക്കാം സാമൂഹ്യമാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന സമയം ഇന്ന് അവസാനിക്കും.

ഇതുവരെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ അംഗീകരിച്ച ഏക സാമൂഹിക മാധ്യമം ട്വിറ്ററിന്റെ (Twitter) ഇന്ത്യൻ പകർപ്പായ കൂ മാത്രമാണ്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര സർക്കാർ പുതിയ നയങ്ങൾ മൂന്ന് മാസത്തിനുള്ളിൽ അംഗീകരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്.

ALSO READ: WhatsApp New update: പുതിയ ഫോണിലെ പുത്തൻ നമ്പരിലേക്ക് പഴയ ചാറ്റുകൾ മാറ്റാം

കേന്ദ്ര സർക്കറിന്റെ പുതിയ നയങ്ങൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക, പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക തുടങ്ങിയയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: blood oxygen level or SpO2: രക്തത്തിലെ ഒാക്സിജൻ അളവ് കണ്ടെത്താൻ നിങ്ങളെ സഹായിക്കാനായി ചില ആപ്പുകൾ

അത് കൂടാതെ സ്ട്രീമിംങ് പ്ലാറ്റുഫോമുകളായ നെറ്റ്ഫ്ലിക്സ്, (Netflix) ആമസോൺ പ്രൈം തുടങ്ങിയവയില്ലും ഇന്ത്യ കാരനായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും 15 ദിവസങ്ങൾക്കുള്ളിൽ പരാതികൾ എല്ലാം തന്നെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നയങ്ങൾക്കനുസരിച്ച് ഇന്ത്യൻ കമ്മിറ്റി മാത്രമായിരിക്കും പരാതികളിൽ തീരുമാനം എടുക്കാൻ അധികാരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News