സാംസങിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. സംസങ് ഗാലക്‌സി എ04 ഇ, ഗാലക്‌സി എ04 ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, തെരഞ്ഞെടുക്കപ്പെട്ട ഓൺലൈൻ സ്റ്റോറുകൾ വഴിയും മാത്രമാണ് ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമാണ് രണ്ട് ഫോണുകളുടെയും പ്രധാന ആകർഷണങ്ങൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസങ് ഗാലക്‌സി എ04 ഇ ഫോണുകൾ ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 3 ജിബി റാം, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,299 രൂപയും  3 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  9,999 രൂപയും,  4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 11,499 രൂപയുമാണ്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇളം നീല, കോപ്പർ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്.


ALSO READ: Samsung Galaxy A04e : സംസങ്ങിന്റെ പുതിയ എൻട്രി ലെവൽ ഫോൺ ഗാലക്‌സി എ04 ഇ എത്തി; അറിയേണ്ടതെല്ലാം


 സംസങ് ഗാലക്‌സി എ04 ഫോണുകൾ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം, 128 ജിബി സ്റ്റോറേജ്  വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയും 4 ജിബി റാം, 128 ജിബി സ്റ്റോറേജ്  വേരിയന്റിന്റെ വില 11,499 രൂപയുമാണ്. ഇപ്പോൾ 999 രൂപയ്ക്ക് തുടങ്ങുന്ന ഇഎംഐയും ഫോണിന് ലഭിക്കും.


6.5 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേയാണ് സംസങ് ഗാലക്‌സി എ04 ഇ ഫോണിനുള്ളത്. ഫോണിന് എച്ച്ഡി പ്ലസ് റെസല്യൂഷനുമുണ്ട്. ഫോണിന് 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഉണ്ട്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ പാനലാണ് ഫോണിനുള്ളത്. f/2.2 അപ്പേർച്ചർ ഉള്ള 13 മെഗാപിക്സൽ മെയിൻ ലെൻസ്, f/2.4 അപ്പേർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിനുള്ളത്.


 സംസങ് ഗാലക്‌സി എ04 ഫോണുകൾക്ക്  6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 720 x 1600 പിക്സൽ റെസൊല്യൂഷൻ ഉണ്ട്. ഫോണിന് ഡ്യൂവൽ റിയർ ക്യാമറയാണ് ഉള്ളത്.  50എംപി പ്രൈമറി സെൻസറും 2എംപി ഡെപ്ത് സെൻസറുമാണ് ഫോണിൽ ഉള്ളത്. ഫോണിന്റെ സെൽഫി ക്യാമറ 5 മെഗാപിക്സലാണ്. ഫോണിന് 5,000 mAh ബാറ്ററിയാണ് ഉള്ളത്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.