Mumbai : സൗത്ത് കൊറിയൻ കമ്പനിയായ സാംസങിന്റെ ഏറ്റവും പുതിയ ഫോൺ സാംസങ് ഗാലക്‌സി എ52 എസ് (Samsung Galaxy A52s ) ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എ സീരിസിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഫോണിന്റെ ഫീച്ചറുകലെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തായിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

റോളണ്ട് ക്വാണ്ട് ആണ് ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടത്. പുതിയ സാംസങ് ഗാലക്‌സി എ52 എസ് ഇപ്പോൾ നിലവിലുള്ള ഗാലക്സി A52 5G ഫോണുകളുടെ അപ്ഗ്രേഡഡ് വേർഷൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്. ഗാലക്സി A52 5G ഫോണുകൽ ഇനിയും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. രണ്ട് സാംസങ് ഫോണുകൾ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഹാർഡ്‌വെയറിന് ആയിരിക്കുമെന്നാണ് സൂചന.


ALSO READ: Cheapest 5G Smartphones : ഇപ്പോൾ ലഭിക്കുന്ന ഏറ്റവും വിലക്കുറവുള്ള 5ജി ഫോണുകൾ ഏതൊ


റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി എ52 എസ് ഫോണുകളിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 778G  പ്രോസസറായിരിക്കും ഉപയോഗിക്കുക. ഗാലക്സി A52 5G ഫോണുകളിൽ സ്നാപ്ഡ്രാഗൺ 750 ജിയാണ് ഉപയോഗിച്ചിരുന്നത്. സാംസങ് ഗാലക്‌സി എ52 എസ് സിംഗിൾ, മൾട്ടി കോർ ഉപയോഗത്തിൽ 15 ശതമാനം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: Realme 8S Launch : മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡിമെൻസിറ്റി 810 5 ജി ചിപ്‌സെറ്റുമായി റിയൽമി 8 എസ് ഉടൻ ഇന്ത്യയിലെത്തും


റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് Samsung Galaxy A52s യൂറോപ്പിൽ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റ് ആയി ആയിരിക്കും എത്തുന്നത്. അതെ സമയം  8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള  വേരിയന്റ് ആയി ആകും മറ്റ് പ്രദേശങ്ങളിൽ അവതരിപ്പിക്കുന്നത്.


ALSO READ: Samsung Galaxy Z Fold 3 v/s OnePlus : സാംസങ്ങിന്റെ ഗാലക്സി Z ഫോൾഡ് 3 പുറത്തിറക്കുന്നതിന് മുമ്പ് ഡ്യൂവൽ സ്ക്രീൻ ഫോൺ പുറത്തുവിട്ട് വൺ പ്ലസ്


ഫോണിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കൂടാതെ ഫോണിൽ 64 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പ്, 4,500mAh ബാറ്ററി, ആൻഡ്രോയിഡ് 11 സോഫ്റ്റ്‌വെയർ എന്നിവയും ഉണ്ടാകും. സ്മാർട്ട്‌ഫോണിന്റെ വില ഏകദേശം 449 പൗണ്ട് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ഏകദേശം 40,000  ഇന്ത്യൻ രൂപ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.