New Delhi: സാംസങ് ഗാലക്സി എ സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. Samsung Galaxy A72, Samsung Galaxy A52 എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്.  ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനനുസരിച്ച് വിലയിൽ മിഡ് റൈഞ്ചിൽ വരുന്ന ഫോണുകളാണ് സാംസങ് ഗാലക്സി എ സീരീസിലേത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Samsung Galaxy A52ന് 2 സ്റ്റോറേജ് വാരിയന്റുകളാണുള്ളത്. അതിൽ 6ജിബി റാം 128 ജിബി സ്റ്റോറേജിന് 26,499 രൂപയാണ് പ്രതീക്ഷിക്കുന്നത്. അതെ സമയം കുറച്ച് കൂടി മികച്ച 8 ജിബി റാം 128 ജിബി സ്റ്റോറേജിന് പ്രതീക്ഷിക്കുന്ന വില 27,999 രൂപയാണ്.  Samsung Galaxy A52 നെ പോലെ തന്നെ Samsung Galaxy A72 വിനും 2 സ്റ്റോറേജ് വാരിയന്റുകളാണുള്ളത്. അതിൽ  8 ജിബി റാം 128 ജിബി സ്റ്റോറേജിന്റെ വില 34,999 രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് പോലെ Samsung Galaxy A72 ന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജിന്റെ വില 37,999 രൂപയാകാനാണ് സാധ്യത.


ALSO READ: Motorola യുടെ Moto G10 Power ഉം Moto G30 യും ഇന്ത്യയിലെത്തി; സവിശേഷതകൾ എന്തൊക്കെ?


 ഫോൺ 2 വാരിയന്റുകളായി ആണ് ആഗോളതലത്തിൽ പുറത്തിറക്കാനിരിക്കുന്നത്. ഫോണിന് 4ജി, 5ജി വാരിയന്റുകളാണുള്ളത്.  Samsung Galaxy A52 ന് ഫോണിന് 6.5 ഇഞ്ച് സൂപ്പർ AMOLED ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയാണ് (Display) പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം തന്നെ 90 Hz റിഫ്രഷ് റേറ്റും ഉണ്ടാകും.  അതെ സമയം ഫോണിന്റെ 5ജി വേരിയന്റിന് 120 Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.


Samsung Galaxy A52 ന് സാംസങ് ഗാലക്സി S 21ന് സമാനമായ വെർട്ടിക്കൽ ക്വാഡ് റിയർ ക്യാമറകൾ (Camera) ആകാനാണ് സാധ്യത.  ക്വാഡ് ക്യാമറകൾ 64 മെഗാപിക്സൽ, 8  മെഗാപിക്സൽ, 12 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാകും ഉണ്ടാകുക. അതെ സമയം ഫ്രന്റ് കാമറ 32 മെഗാപിക്സൽ ആകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.


ALSO READ: Voters List ൽ പേര് ചേർക്കുന്നതിനുള്ള അവസാന ദിനം ഇന്നാണ്, നിങ്ങളുടെ പേര് പട്ടികയിൽ ഉണ്ടോയെന്ന് Mobile ലൂടെ തന്നെ പരിശോധിക്കാം


 സ്നാപ്ഡ്രാഗൺ 720G SoC പ്രോസസ്സറാണ് സാംസങ്  ഗാലക്സി A52 ന്  പ്രതീക്ഷിക്കുന്നത്. അതെ സമയം ഫോണിന്റെ (Smart Phone) 5ജി വേർഷന് സ്നാപ്ഡ്രാഗൺ 750G SoC പ്രോസസ്സറും പ്രതീക്ഷിക്കുന്നുണ്ട്. 4500 mAh ബാറ്ററിയും ആൻഡ്രോയിഡ് 11 സോഫ്റ്റ്‌വെയറും ഫോണിനുണ്ടാകും. ഫിംഗർ പ്രിന്റ് സ്കാനർ, IP67 വാട്ടർ റെസിസ്റ്റൻസ് എന്നിവയാണ് ഫോണിന് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ. 


Samsung Galaxy A72 ന്  6.7 ഇഞ്ച് സൂപ്പർ AMOLED ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്.  ഇതിനോടൊപ്പം തന്നെ 120 Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. Samsung Galaxy A52 ന്റെ അതെ പ്രോസസറാണ് (Processor) Samsung Galaxy A72 വിലും ഉപയോഗിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമറയും സമാനമായിരിക്കനാണ് സാധ്യത. 


ALSO READ:  Voters List ൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഇന്നാണ്, എങ്ങും പോകണ്ട, വീട്ടിലിരുന്നു തന്നെ നിങ്ങൾക്ക് പട്ടികയിൽ പേര് ചേർക്കാം; നിങ്ങളുടെ Mobile ലൂടെ തന്നെ


Samsung Galaxy A സീരീസ് ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തുമ്പോൾ (India) ഏറ്റവും മികച്ച മിഡ് റേഞ്ചർ ഫോണായി Samsung Galaxy A72 മാറുകയും Oppo Reno 5 Pro 5G, Realme X7 Pro, Xiaomi Mi 10 സീരീസ് എന്നീ ഫോണുകളോട് എതിരിട്ട് നിൽക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.