എന്നാൽ വോട്ടർ ഐഡി കാർഡ് ഉണ്ടെങ്കിലും പലരുടെയും പേര് Voters List ൽ കാണാതെ വന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി അഥവാ നിങ്ങളുടെ പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ അടുത്തുള്ള ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെടുക
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള അവസരം ഇന്നും കൂടി മാത്രമെ ഉള്ളൂ. അതിന് മുമ്പായി നിങ്ങളുടെ വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങളുടെ മൊബൈലിൽ തന്നെ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധാക്കാൻ സാധിക്കും. അത് വളരെ എളുപ്പത്തിൽ തന്നെ സാധിക്കുന്നതാണ്. ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ...
വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി ദേശീയ വോട്ടേഴ്സ് സർവീസ് പോർട്ടലിൽ കയറുക www.nvsp.in വെബ്സൈറ്റിൽ കയറിയതിന് ശേഷം പേജിന്റെ ഇടത് ഭാഗത്ത് മുകളിൽ Search in Electoral Roll എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്തിനെ തുടർന്ന് നിങ്ങൾ മറ്റൊരു വെബ് പേജിലേക്ക് പ്രവേശിക്കും (https://electoralsearch.in/)
അതിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കും. ഒന്ന് നിങ്ങളുടെ വിവരങ്ങൾ നൽകുന്ന Search By Details രണ്ടാമതായി Search By EPIC Number.
ഇപിഐസി നമ്പർ എന്ന് പറയുന്നത് വോട്ടർ ഐഡി നമ്പരാണ്. അത് തെരഞ്ഞെടുത്ത് നിങ്ങളുടെ വോട്ടർ ഐഡി നമ്പർ നൽകി സേർച്ച് ചെയ്യാൻ സാധിക്കും.
Search By Details ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ പേര്, വയസ്, ലിംഗം, സംസ്ഥാനം, ജനനതീയതി, ജില്ല, അച്ഛന്റെയോ ഭർത്താവിന്റെയോ പേര് തുടങ്ങിയവ നൽകണം. ശേഷം വെബ് പേജിലുള്ള ക്യാപ്ച്ചാ കോഡ് കൃത്യമായി നൽകി സേർച്ച് ബട്ടണിൽ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങളുടെ പേര് പോർട്ടലിൽ കാണാൻ സാധിക്കുന്നണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സ്ഥലത്ത് വോട്ട് ചെയ്യാൻ സാധിക്കുമെന്നാണ്.
അഥവാ ഈ വിവരങ്ങൾ നൽകാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ പോളിങ് സ്റ്റേഷൻ കൃത്യമായി രേഖപ്പെടുത്തിയാൽ അതിൽ നിന്ന് ലഭിക്കുന്ന ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ ഇല്ലയോ എന്നും പരിശോധിക്കാൻ സാധിക്കും.