New Delhi: സാംസങ് ഗാലക്സി എ സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. Samsung Galaxy A72, Samsung Galaxy A52 എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. 40000 രൂപയ്ക്കുള്ളിൽ ഫോണിന് വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് F62 ന്റെ ലോഞ്ചിന് ശേഷം ജനങ്ങൾ ഏറെ കാത്തിരിക്കുന്ന ഫോണുകളാണ് Samsung Galaxy A72, Samsung Galaxy A52  എന്നിവ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോണിന് 6.7 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം തന്നെ 90 Hz റിഫ്രഷ് റേറ്റും ഉണ്ടാകും. ഫോണിന് സാംസങ് ഗാലക്സി S 21ന് സമാനമായ വെർട്ടിക്കൽ ക്വാഡ് റിയർ ക്യാമറകൾ (Camera) ആകാനാണ് സാധ്യത.  ക്വാഡ് ക്യാമറകൾ 68 മെഗാപിക്സൽ, 8  മെഗാപിക്സൽ, 12 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാകും ഉണ്ടാകുക. അതെ സമയം ഫ്രന്റ് കാമറ 32 മെഗാപിക്സൽ ആകാനാണ് സാധ്യത. 


ALSO READ: Samsung Galaxy F62 ഫെബ്രുവരി 15ന് ഇന്ത്യയിലെത്തും; ഫോണിന്റെ Price, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം


സ്നാപ്ഡ്രാഗൺ 720G SoC പ്രോസസ്സറാണ് ഈ ഫോണുകളിൽ പ്രതീക്ഷിക്കുന്നത്. 6GB/128GB, 8GB/256GB എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഫോണിന് ഉള്ളത്. 5000 mAh ബാറ്ററിയും ആൻഡ്രോയിഡ് 11 സോഫ്റ്റ്‌വെയറും ഫോണിനുണ്ടാകും. 40000 രൂപയാണ് ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെകിൽ ഇന്ത്യയിലെ (India) ഏറ്റവും മികച്ച മിഡ് റേഞ്ചർ ഫോണായി Samsung Galaxy A72 മാറുകയും Oppo Reno 5 Pro 5G, Realme X7 Pro, Xiaomi Mi 10 സീരീസ് എന്നീ ഫിനുകളോടെ എതിരിട്ട് നിൽക്കുകയും ചെയ്യും.


ALSO READ:  Samsung Galaxy A12 ഉടൻ ഇന്ത്യയിലെത്തും; പ്രത്യേകതകൾ എന്തൊക്കെ?


90 Hz ഡിസ്‌പ്ലേ, 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകൾ, ഐപി 67 സർട്ടിഫിക്കേഷൻ എന്നിവയാണ് Samsung Galaxy A72 നെ ആകര്ഷണീയമാക്കുന്നത്. ഏപ്രിൽ - മെയ് മാസങ്ങളിൽ ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.