Bengaluru : സാംസങ് ഗാലക്സി F42 5G (Samsung Galaxy F42 5G) ഫോണുകൾ ഇന്ന് ഇന്ത്യൻ (India) വിപണിയിലെത്തി.  20,999 രൂപയിൽ തുടങ്ങുന്ന വിലയിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ബാറ്ററിയും, ക്യാമറയും (Camera) ഡിസ്പ്ലയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫ്ലിപ്‌കാർട്ടിലും സാംസങ് വെബ്സൈറ്റിലും, ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ എത്തിച്ചിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. സാംസങ് ഗാലക്സി F42 5G ഫോണുകളുടെ 6GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 20,999 രൂപ. അതേസമയം  8 GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 25,999 രൂപയാണെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര് 2 മുതലാണ് ഫോൺ വില്പനയ്ക്ക് എത്തുന്നത്.


ALSO READ: Google Chrome| 2 ബില്യൺ ക്രോം ഉപയോക്താക്കളെ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത, ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്


അത്സമയം ഇപ്പോൾ നിരവധി ഓഫറുകളും നൽകുന്നുണ്ട്. 6GB റാം 128GB സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 17,999  രൂപയ്ക്കും 8 GB റാം 128GB സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 19,999  രൂപയ്ക്കും ലഭ്യമാണ്. അതുകൂടാതെ ഫ്ലിപ്പ്കാർട് നിരവധി ഇഎംഐ ഓഫറുകളും ഫോണിന് നൽകുന്നുണ്ട്. അതിനോടൊപ്പം തന്നെ എക്സ്ചെയ്ഞ്ച് ഓഫറുകളും ഉണ്ട്.


ALSO READ: ​iPhone ഒടുവിൽ അത് ഉപേക്ഷിക്കുന്നു; മാറ്റങ്ങളുമായി ഐഫോൺ 14 അടുത്ത വർഷം


ഡിസ്‌പ്ലേയാണ്  സാംസങ് ഗാലക്സി F42 5G ഫോണുകളുടെ പ്രധാന ആകർഷണം. 6.6 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ 90 hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ഫോണിന്റെ  മറ്റൊരു പ്രത്യേകത അതിന്റെ പ്രൊസസ്സറാണ്. മീഡിയടെക്ക് ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ് പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 


ALSO READ: Realme GT Neo 2 : റിയൽ മി ജിടി നിയോ 2 ഒക്ടോബറിൽ തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് സിഇഒ


ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിലുള്ളത്. കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ ഉണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.