Bengaluru : റിയൽ മി ജിടി നിയോ 2 (Realme GT Neo 2) ഒക്ടോബറിൽ തന്നെ ഇന്ത്യൻ (India) വിപണിയിലെത്തിക്കുമെന്ന് ചൈനീസ് ഫോൺ നിർമ്മാണ കമ്പനിയുടെ ഇന്ത്യൻ സിഇഓ ആയ മാധവ് സേഥ് അറിയിച്ചു. ഫോണിന്റെ റിലീസ് തീയതി നിശ്ചയിക്കാൻ കമ്പനി ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബരിൽ ഫോൺ എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
We heard your voices #realmeFans. Stay tuned for #realmeGTNEO2 in October!
What features are you most excited for in this premium mid-ranger that strikes the perfect balance?
— Madhav Sheth (@MadhavSheth1) September 24, 2021
എന്നാൽ ഒക്ടോബര് ആദ്യം തന്നെ ഫോൺ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല. ഫോൺ ആദ്യം പുറത്തിറക്കിയത് ചൈന വിപണിയിൽ ആയിരുന്നു. റിയൽ മിയുടെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്പ് പ്രോസെസ്സറിൽ പ്രവർത്തിക്കുന്ന ആദ്യ ഫോണാണിത്.
ALSO READ: Realme GT Neo 2 : മികച്ച ഫീച്ചേഴ്സും അടിപൊളി ലുക്കുമായി റിയൽ മിയുടെ ജിടി നിയോ 2 ഫോണെത്തി
ഫോണിന്റെ വില എത്രയായിരിക്കുമെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല. Mi 11X, iQOO 7, OnePlus 9R എന്നിങ്ങനെ നിരവധി ഫോണുകൾക്ക് എതിരാളിയായി ആയിരിക്കും Realme GT Neo 2 എത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽ മിയുടെ പ്രീമിയം ഫോണായ റിയൽ മി ജിടി നിയോയുടെ പിൻഗാമിയായി റിയൽ മി ജിടി നിയോ 2 ഫോണുകൾ (Realme GT Neo 2 ) എത്തുന്നത്.
ALSO READ: Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഒക്ടോബർ 1 ന് ഫ്ലിപ്പ്കാർട്ടിലെത്തുന്നു
ഗെയിമിങ്ങിന് പ്രധാന്യം കൊടുത്ത് കൊണ്ടാണ് ഫോൺ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ മികച്ച കളർ ഓപ്ഷനുകളാണ്. ഫോണിന്റെ ബേസ് മോഡലായ 8GB റാം 128GB സ്റ്റോറേജ് മോഡലിന്റെ വില 2,499 ചൈനീസ് യുവാൻ ആണ്. അതായത് ഏകദേശം 28,500 ഇന്ത്യൻ രൂപ. അതെ സമയം ഫോണിന്റെ 8GB റാം 256 GB സ്റ്റോറേജ് വാരിയന്റിന്റെ വില 2,699 ചൈനീസ് യുവാൻ ആണ്. അതായത് ഏകദേശം 30,800 ഇന്ത്യൻ രൂപ.
ALSO READ: Realme Narzo 50 series : റിയൽമി നാർസോ 50 സീരീസെത്തി; ഒപ്പം റിയൽ മി ബാൻഡും, സ്മാർട്ട് ടിവി നിയോയും
ഫോണിന്റെ ഏറ്റവും കൂടിയ മോഡലിന് 12 GB റാമും 256 GB സ്റ്റോറേജുമാണ് ഉള്ളത്. ഇതിന്റെ വില 2,999 ചൈനീസ് യുവാൻ ആണ്. അതായത് ഏകദേശം 34,200 ഇന്ത്യൻ രൂപ. നാളെ, സെപ്തംബര് 27 മുതലാണ് ഫോൺ ചൈനീസ് വിപണിയിൽ എത്തുന്നത്. ഡിസ്പ്ലേയാണ് റിയൽ മി ജിടി നിയോ 2 ഫോണുകളുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. 6.62 ഇഞ്ച് സാംസങ് ഇ 4 ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്.
കൂടാതെ 120 Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ഡിസ്പ്ലേ പാനലിന്റെ മറ്റൊരു പ്രത്യേകത HDR10+ സപ്പോർട്ടും 1,300 നിറ്റ്സിന്റെ ബ്രൈറ്റ്നെസ്സുമാണ്. ഫോണിന്റെ നിർമ്മാതാക്കൾ ഗെയിമിങ്ങിൽ ഊന്നൽ കൊടുത്ത് ഫോൺ നിർമ്മിച്ചിരിക്കുന്നതിനാൽ വളരെ മികച്ച പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രൊസസ്സറുകളാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 7 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനും സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...