സാംസങ് കഴിഞ്ഞ ആഴ്ച്ചയാണ് പുതിയ ഗ്യാലക്‌സി എസ് 22 സീരീസ് രാജ്യത്ത് അവതരിപ്പിച്ചത്. ഇപ്പോൾ ഫോൺ ഇന്ത്യൻ വിപണിയിൽ മാർച്ച് 11 മുതൽ ലഭ്യമായിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സാംസങ്. സാംസങിന്റെ പുതിയ സീരിസിൽ ആകെ മൂന്ന് ഫോണുകളാണ് എത്തുന്നതെന്ന് സാംസങ് അറിയിച്ചിരുന്നു. ഗ്യാലക്‌സി എസ് 22, ഗ്യാലക്‌സി എസ് 22 പ്ലസ്, ഗ്യാലക്‌സി എസ് 22 അൾട്രാ എന്നീ ഫോണികളാണ് ഈ സീരിസിൽ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോണിന്റെ പ്രീബുക്കിങ്‌  ഫെബ്രുവരി 23 മുതൽ ആരംഭിക്കും. ഗ്യാലക്‌സി എസ് 21 സീരിസിന്റെ പിൻഗാമിയായി ആണ് ഈ ഫോണുകൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.  റീട്ടെയിൽ ഔട്ട്ലെറ്റുകൾ, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, സാംസങ് ഓൺലൈൻ സ്റ്റോർ, ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ എന്നിവിടങ്ങളിൽ നിന്നാണ് ഫോണുകൾ പ്രീബുക്ക് ചെയ്യാൻ സാധിക്കുന്നത്.


ALSO READ: Jio Recharge Plan | വെറും 234 രൂപ കൊടുക്കാമോ? ഒരു വർഷത്തേക്ക് ജിയോ തരുന്ന ​ഗംഭീര ഓഫറുണ്ട്


ഗ്യാലക്‌സി എസ് 22 ന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റുകളുടെ വില 76,999 രൂപയാണ്. അതേസമയം 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റുകളുടെ വില 72,999 രൂപയാണ്. ഗ്യാലക്‌സി എസ് 22 പ്ലസിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 88,999 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റുകളുടെ വില 84,999 രൂപയുമാണ്.  ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, ഗ്രീൻ എന്നീ കളർ വേരിയന്റുകളിലാണ് ഈ രണ്ട് ഫോണുകളും എത്തുന്നത്.    


ALSO READ: Airtel vs Jio vs Vi: ഈ പ്ലാനുകളില്‍ ലഭിക്കുന്നു 84GB Dataയും ഡിസ്നി + ഹോട്ട്‌സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്ഷനും


സീരിസിൽ ഏറ്റവും മികച്ച സവിശേഷതകളുമായി എത്തുന്ന ഗ്യാലക്‌സി എസ് 22 അൽട്രായുടെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റുകളുടെ വില 1,09, 999 രൂപയാണ്. ഗ്യാലക്‌സി എസ് 22 അൽട്രായുടെ 12 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റുകളുടെ വില 1,18, 999 രൂപയാണ്. ബർഗണ്ടി, ഫാന്റം ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.


ഗ്യാലക്‌സി എസ് 22 ന്റെയും, ഗ്യാലക്‌സി എസ് 22 പ്ലസിന്റെയും സവിശേഷതകൾ


ഗ്യാലക്‌സി എസ് 22 ന് 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും ഗ്യാലക്‌സി എസ് 22 പ്ലസിന് 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുമാണ് ഉള്ളത്. രണ്ട് ഫോണുകൾക്കും   ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസ്സറാണ് ഉള്ളത്. 12എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 50എംപി വൈഡ് ആംഗിൾ ലെൻസ്, 10 എംഒ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഫോണുകളുടെ ക്യാമറകളിൽ ഒരുക്കിയിരിക്കുന്നത്. 


ALSO READ: Realme 9 Pro : ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G പ്രൊസസ്സറും, 60w ഫാസ്റ്റ് ചാർജിങുമായി റിയൽ മി 9 പ്രൊ എത്തി; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം


ഗ്യാലക്‌സി എസ് 22 അൽട്രായുടെ സവിശേഷതകൾ 


ഗ്യാലക്‌സി എസ് 22 അൾട്രാ 6.8 ഇഞ്ച് എഡ്ജ് QHD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. ഫോണിന്റെ റിഫ്രഷ് റേറ്റ് 120Hz ഉം, ടച്ച് സംബ്ലിങ് റേറ്റ് 240 Hz ഉം ആണ്. ഗ്യാലക്‌സി എസ് 22 അൽട്രായിലും ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസ്സറാണ് ഉള്ളത്. ഫോണിന് ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 108എംപി വൈഡ് ആംഗിൾ ലെൻസ്, 12എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10എംപി ടെലിഫോട്ടോ ലെൻസ്, 10x  ഒപ്റ്റിക്കൽ സൂം ഉള്ള 10എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഫോണിന് ഉള്ളത്. ഫോണിന്റെ സെൽഫി ക്യാമറ 40 മെഗാപിക്സലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.