Airtel vs Jio vs Vi: രാജ്യത്തെ ഭീമന് ടെലികോം കമ്പനികള്‍ അടുത്തിടെ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിലകുറഞ്ഞതും മികച്ചതുമായ പ്ലാനാണ് ഉപയോക്താക്കൾ തിരയുന്നത്. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ നേട്ടം അതാണ് ഉപയോക്താക്കള്‍ ലക്ഷ്യമിടുന്നത്.
ജിയോയുടെ 419 രൂപയുടെ പ്ലാൻ ജിയോയുടെ 419 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 3 GB Data ലഭിക്കുന്നു. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. അതായത് വാലിഡിറ്റിയിൽ ആകെ 84 GB Data ഉപയോക്താക്കൾക്ക് ലഭിക്കും. പ്ലാനിനൊപ്പം, നിങ്ങൾക്ക് ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
ജിയോയുടെ 601 രൂപയുടെ പ്ലാൻ ജിയോയുടെ ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്, പ്രതിദിനം 3 GB അതായത് മൊത്തം 84GB Data യാണ് ഈ പ്ലാനില്‍ ലഭിക്കുക. ഇതോടൊപ്പം അൺലിമിറ്റഡ് കോളിംഗും ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്സസും നൽകുന്നുണ്ട്. ഇതുകൂടാതെ, ഡിസ്നി ഹോട്ട്സ്റ്റാർ മൊബൈലിലേക്കുള്ള സൗജന്യ ആക്സസ് പ്ലാനിനൊപ്പം ലഭ്യമാണ്.
വോഡഫോൺ ഐഡിയ 475 രൂപയുടെ പ്ലാൻ വോഡഫോൺ ഐഡിയയുടെ ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ സമയത്ത് ഉപയോക്താക്കൾക്ക് 3 GB അതായത് മൊത്തം 84 GB Data ലഭ്യമാണ്. ഇതിൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യവും നൽകുന്നുണ്ട്.
വോഡഫോൺ ഐഡിയ 601 രൂപ പ്ലാൻ ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 3GB Data ലഭിക്കും. ഇതുകൂടാതെ, അൺലിമിറ്റഡ് വോയ്സ് കോളിംഗ്, വാരാന്ത്യ ഡാറ്റ റോൾഓവർ എന്നിവയ്ക്കൊപ്പം, ഡിസ്നി ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
എയർടെൽ 599 രൂപയുടെ പ്ലാൻ എയർടെല്‍ നല്കുന്ന ഈ പ്ലാനില്‍ പ്രതിദിനം 3GB Data ലഭ്യമാണ്, ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാൻ പ്രകാരം, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗും ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ സൗജന്യ ട്രയലും ഒരു വർഷത്തേക്ക് ഡിസ്നി ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.