5ജി ഇന്റർനെറ്റ് ലോകത്തേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. ഇന്റർനെറ്റ് സേവനം 5ജി ആകുമ്പോൾ അതിനനുസരിച്ച് വിപണിയിലിറക്കുന്ന സ്മാർട്ട്ഫോണുകളും ഈ സേവനം നൽകുന്നു. ഇത്തരത്തിൽ 5ജി ഇന്റർനറ്റ് സപ്പോർട്ട് ചെയ്യുന്ന പുതിയ ഫോൺ വിപണിയിലിറക്കാൻ പോകുകയാണ് സാംസങ്. സാംസങ്ങിന്റെ വില കുറഞ്ഞ ഫോൺ ആയ A33 5G ആണ് കമ്പനി വിപണിയിലിറക്കാൻ പോകുന്നത്.  Samsung Galaxy A33 5G-നെ കുറിച്ച് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

1080x2400 പിക്‌സൽ റെസല്യൂഷനുള്ള 6.40 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായാണ് പുതിയ ഫോൺ എത്തുന്നത്. സാംസങ് ഗാലക്‌സി എ33 5ജി ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ളതാണ്. 2.00GHz ബേസ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന Exynos 1200 ഒക്ടാ കോർ ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമുമായി വരുന്ന ഇത് ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങ്. 5000mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ് എന്നും സൂചനയുണ്ട്. 5ജി കണക്റ്റിവിറ്റിയുള്ള ഡ്യുവൽ സിം ഫോണായിരിക്കും ഇത്.


Also Read: Apple iPhone: വൻ വിലക്കുറവ്!! ഐഫോൺ സീരീസിലെ ഈ ഫോണുകൾക്ക് വില കുറയാൻ കാരണം ഇതാണ്


 


പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന്റേത്. 48എംപി പ്രൈമറി സെൻസറിനൊപ്പം 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 5എംപി മാക്രോ ലെൻസ്, 2എംപി ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ. 13എംപിയുടെ സെൽഫി ക്യാമറയാണ് സാംസങ് നൽകിയിരിക്കുന്നത്. മെമ്മറി സ്റ്റോറേജ് ഉയർത്താൻ സാധിക്കും. Samsung Galaxy A33 5G-യിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi, GPS, USB Type-C, 3G, 4G, 5G എന്നിവ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.