കാലിഫോർണിയ: ഏപ്രിൽ മുതൽ ജൂൺ വരെ 9,70,000 വരിക്കാരെ തങ്ങൾക്ക്  നഷ്ടപ്പെട്ടതായി നെറ്റ്ഫ്ലിക്സ്. ഇതോടെ നെറ്റ്ഫ്ലിക്സിൻെ ഓഹരിയും ഇടിഞ്ഞു. 2021 ആദ്യ പാദത്തിലാണ് നെറ്റ്ഫ്ളിക്സിന് രണ്ട് ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടത്. തുടർന്നാണ് ഇത്രയും വലിയൊരു കുറവ് ഉണ്ടാവുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നഷ്ടം കണക്കിലെടുത്ത് ഇനിമുതൽ സ്ട്രീമിങ്ങിനൊപ്പം പരസ്യവും ഉൾപ്പെടുത്താനുള്ള തീരുമാനത്തിലാണ് കമ്പനി. സ്ക്രീൻ ഷെയിറിംഗ് പരമാവധി ഒഴിവാക്കാനായിരിക്കും ഇനി കമ്പനി ഇനി ശ്രദ്ധിക്കുക. ഇതിനായി പാസ്വേഡ് പ്രൊട്ടക്റ്റഡ് സംവിധാനവും നെറ്റ്ഫ്ലിക്സ് നടപ്പിലാക്കിയേക്കും.


ALSO READ: Lava Blaze : വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി ലാവ ബ്ലേസ്‌ ഇന്ത്യൻ വിപണിയിൽ; അറിയേണ്ടതെല്ലാം


ഉപഭോക്താക്കളിൽ നിന്നുള്ള സബ്‌സ്‌ക്രിപ്‌ഷൻ വരുമാനത്തെ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു കമ്പനിക്ക് ഇത് ഒരു വേദനാജനകമായ അവസ്ഥയാണെന്നും കമ്പനി നിലനിൽപ്പിനായി വേണ്ട നടപടികൾ ചെയ്യുന്നില്ലെങ്കിൽ പ്രശ്നം പിന്നെയും വഷളാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം


പാസ്‌വേഡ് പ്രൊട്ടക്റ്റഡ് ഓപ്ഷന് തുക


ഒറ്റ അക്കൗണ്ടില്‍ ഒന്നിലധികം പേർ ലോഗിൻ ചെയ്ത് കാണുന്ന പരിപാടി ഇനി നടക്കില്ലെന്നാണ് നെറ്റ്ഫ്ലിക്സ് നിലപാട്. ഇത് കൊണ്ട് തന്നെ പുത്തൻ അപ്ഡേറ്റുകൾ ഉടനെ എത്തും. കുടുംബങ്ങൾ തമ്മിലുള്ള അക്കൗണ്ട് പങ്കിടൽ ഞങ്ങളുടെ സേവനം മെച്ചപ്പെടുത്താനുമുള്ള കഴിവിനെ ദുർബലപ്പെടുത്തുന്നു-നെറ്റ്ഫ്ളക്സ് വക്താക്കൾ പറയുന്നു.


“ഞങ്ങളുടെ അംഗങ്ങൾ നെറ്റ്ഫ്ലിക്സ് സിനിമകളെയും ടിവി ഷോകളെയും വളരെയധികം സ്നേഹിക്കുന്നു എന്നത് വളരെ സന്തോഷകരമാണെന്നും മികച്ച സേവനങ്ങൾ തുടരുമെന്നും പ്രോഡക്ട് ഇന്നൊവേഷൻ ഡയറക്ടർ ചെങ്കി ലോംഗ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.


ALSO READ: Amazon Grocery Deal: ആമസോണിൽ നിന്നും പലചരക്ക് സാധനങ്ങൾക്ക് വൻ കിഴിവ്;ഓഫർ ഇങ്ങനെ


കുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ആരംഭിക്കുന്നതിന് നെറ്റ്ഫ്ലിക്സ് മൈക്രോസോഫ്റ്റുമായി ചേർന്ന് പ്രവർത്തിക്കും.പുതിയ വരിക്കാരെ ആകർഷിക്കാൻ പരസ്യങ്ങൾ ഉൾപ്പെടുന്ന പ്ലാനുകളായിരിക്കും പുതിയതായി എത്തിക്കുക. നിലവിലുള്ള മൂന്ന് ഓപ്‌ഷനുകൾക്ക് പുറമേ ആയിരിക്കും ഇത്.യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ പ്രതിമാസം $10 ആണ് നെറ്റ്ഫ്ലിക്സിൻറെ ഏറ്റവും കുറഞ്ഞ പ്ലാൻ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.