Netflix| സബ്സ്ക്രൈബർമാരില്ല, 2022-ൽ മാത്രം നെറ്റ് ഫ്ലിക്സിന് 40 ലക്ഷം വരിക്കാരുടെ കുറവ്
2021-ൽ 8.3 മില്യൺ സബ്സ്ക്രൈബേഴ്സാണ് നെറ്റ് ഫ്ലിക്സിന് ലഭിച്ചത്. പക്ഷെ 2022-ൽ ഇത് 2.5 ദശലക്ഷമായി ചുരുങ്ങി
ന്യൂഡൽഹി: സബ്‌സ്‌ക്രിപ്‌ഷൻ ചാർജ്ജ് വെട്ടിക്കുറച്ചിട്ടും നെറ്റ് ഫ്ലിക്സിൽ വരിക്കാരുടെ വൻ ഇടിവ്.സ്‌ക്വിഡ് ഗെയിംസ്, മണി ഹെയിസ്റ്റ്, ഡോണ്ട് ലുക്ക് അപ്പ് തുടങ്ങിയ ഷോകളും സിനിമകളും നിർമ്മിച്ചിട്ടും, കഴിഞ്ഞ വർഷത്തെ വളർച്ചയെ അപേക്ഷിച്ച് ആഗോളതലത്തിൽ നെറ്റ്‌ഫ്ലിക്‌സ് വരിക്കാരുടെ വളർച്ച ഇടിഞ്ഞു.
2021-ൽ 8.3 മില്യൺ സബ്സ്ക്രൈബേഴ്സാണ് നെറ്റ് ഫ്ലിക്സിന് ലഭിച്ചത്. പക്ഷെ 2022-ൽ ഇത് 2.5 ദശലക്ഷമായി ചുരുങ്ങി.നാല് മില്യണിൻറെ കുറവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നും ജപ്പാനിൽ നിന്നും ഏറ്റവും മികച്ച വരിക്കാരുടെ വളർച്ചയാണ് നെറ്റ്ഫ്ലിക്സ് രേഖപ്പെടുത്തിയത്.
Also Read: Moto Tab G70 | വലിയ സ്ക്രീനും കൂടുതൽ ഫീച്ചറുകളും, അറിയാം മോട്ടറോളയുടെ പുത്തൻ ടാബ്ലെറ്റിനെ കുറിച്ച്
ദക്ഷിണ കൊറിയയും ജപ്പാനുമാണ് കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട കോൺട്രിബ്യൂട്ടർമാർ. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഏഷ്യ. ഇതോടെ എതിരാളികളോട് മത്സരിച്ച് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് നെറ്റ്ഫ്ലിക്സ്.
Also Read: Viral | 'ഓ മൈ ഗോഡ് ഇത് അവന്മാർ തന്നെ', ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്
അടുത്തിടെയാണ് നെറ്റ് ഫ്ലിക്സ് തങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ പോലും വെട്ടിക്കുറച്ചത്. ഇതിന് മുമ്പ്, ഇന്ത്യയിലെ ഉപയോക്താക്കൾക്കായി മാത്രം 199 രൂപയുടെ മൊബൈൽ പ്ലാൻ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...