കാര്യം WhatsApp ന് വെല്ലുവിളി ഒക്കെ തന്നെ, പക്ഷെ Signal പലതും WhatsApp ന്റെ കോപ്പി അടിച്ചിട്ടുണ്ട്
ചാറ്റിന്റെ വോൾപേപ്പർ മാറ്റാനുള്ള ഓപ്ഷൻ. എബൗട്ട് സെക്ഷൻ
WhatsApp vs Signal : വാട്സ്ആപ്പ് തങ്ങളുടെ സ്വകാര്യ നയത്തിൽ മാറ്റം വരുത്തിയപ്പോൾ നിരവധി പേരാണ് ആപ്ലിക്കേഷനെതിരെ രംഗത്തെത്തിയത്. അതിനിടെയാണ് അമേരിക്കയിൽ നിന്നുള്ള മറ്റൊരു ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന് ജനപ്രീതി ഏറുന്നത്. വാട്സാആപ്പിന്റെ അത്രെയും ഫീച്ചറുകളോ മറ്റുള്ളവയോ സിഗ്നൽ നൽകുന്നില്ലെങ്കിലും സ്വകാര്യതയാണ് സിഗ്നൽ മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ ഫീച്ചർ.
കഴിഞ്ഞ ദിവസങ്ങളിലായി പ്രതീക്ഷച്ചതിലും വലിയ തോതിലുള്ള ഉപഭോക്താക്കളെയാണ് സിഗ്നലിന് (Signal) ലഭിച്ചു കൊണ്ടിരിക്കുന്നത്. പുതിയ യൂസേഴ്സിനെ താങ്ങാനാകാതെ സിഗ്നലിന്റെ സർവെർ തന്നെ തകരാറിലായിരുന്നു. അങ്ങനെ ജനപ്രീതി നേടി കൊണ്ടിരുക്കുന്ന സിഗ്നൽ കൂടുതൽ ഉപഭോക്താക്കളെ നേടാൻ പല ഫീച്ചറുകളും തങ്ങളുടെ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തി തുടങ്ങി. എന്നാൽ ഇവയിൽ മിക്കതും വാട്സ്ആപ്പിന്റെ അതെ കോപ്പിയാണെന്നാണ് പറയപ്പെടുന്നത്.
ALSO READ: WhatsApp പഠിച്ച പതിനെട്ടും നോക്കുന്നു; എന്നാൽ ഉപഭോക്താക്കളുടെ പാലയനം കുറയുന്നില്ല
ചാറ്റിന്റെ Wallpaper മാറ്റാനുള്ള ഓപ്ഷൻ
പുതിയ അപഡേറ്റിൽ സിഗ്നലിൽ ഇപ്പോൾ ചാറ്റിന്റെ വാൾപേപ്പൾ മാറ്റാനുള്ള ഓപ്ഷനും ഉൾപ്പെടുത്തി. ഇതും വാട്സ്ആപ്പിനുമുണ്ട് (WhatsApp). വാട്സ്ആപ്പിന്റെ ആദ്യ കാലങ്ങളിൽ വോൾപേപ്പർ മാറ്റാൻ സാധിക്കില്ലായിരുന്നു, കൂടുതൽ ജനപ്രീതി നേടുന്നതിനിടെയായിരുന്നു വാട്സ്ആപ്പ് വോൾപേപ്പർ മാറ്റാനുള്ള സൗകര്യം ഉൾപ്പെടുത്തിയത്.
About സെക്ഷൻ
വാട്സ്ആപ്പ് ഉപഭോക്തൾക്ക് എബൗട്ട് എന്നൊരു ഓപ്ഷൻ നൽകുന്നുണ്ട്. ആദ്യകാലങ്ങളിൽ സ്റ്റേറ്റസ് എന്ന് പേരിൽ അറിയപ്പെട്ടിരുന്ന എബൗട്ട് ഇപ്പോൾ സിഗ്നലും നൽകി തുടങ്ങി. വാട്സ്ആപ്പിൽ പ്രൊഫയിലിൽ കയറിയാൽ ഈ എബൗട്ട് ഓപ്ഷൻ കാണാൻ സാധിക്കും.
ALSO READ: WhatsApp മുട്ട് മടക്കി ; February 8ന് അക്കൗണ്ടുകൾ Delete ചെയ്യില്ല
ഗ്രൂപ്പ് കോളിന്റെ എണ്ണത്തിൽ നിയന്ത്രണം
ഇപ്പോൾ എല്ലാ Instant Messaging Application ഗ്രൂപ്പ് കോളിങ് സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്. സിഗ്നലിന് ആദ്യമുതൽ തന്നെ ഈ സൗകര്യമുള്ളതാണ്. പക്ഷെ ഗ്രൂപ്പ് കോളിൽ പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണത്തിലെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണമാണ് വാട്സ്ആപ്പുമായി സാമ്യം ഉള്ളത്. നിലവിൽ സിഗ്നലിന്റെ ഗ്രൂപ്പ് കോളിൽ 5 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക. വാട്സ്ആപ്പ് നേരത്തെ നാല് പേർക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോൾ പരമിതപ്പെടുത്തിയാണ് ഈ ഫീച്ചർ ഇറക്കിയത്. പിന്നീടുള്ള അപ്ഡേറ്റുകളിൽ ഗ്രൂപ്പ് പങ്കെടുക്കാവുന്നവരുടെ എണ്ണം എട്ടായി ഉയർത്തി.
ആനിമേക്ഷൻ സ്റ്റിക്കറുകൾ
കഴിഞ്ഞ വർഷം മുതലാണ് ആനിമേഷൻ സിറ്റക്കറുകൾ വാട്സ്ആപ്പിൽ ഉപയോഗിക്കാൻ തുടങ്ങിയിത്. ഇപ്പോൾ സിഗ്നലും ഈ സംവിധാന ഉൾപ്പെടുത്തിട്ടുണ്ട്. സ്റ്റിക്കേഴ്സ് ഉണ്ടാക്കാനുള്ള ഫീച്ചറും സിഗ്നലിൽ ഉൾപ്പെടുത്തിട്ടുണ്ട്.
ALSO READ: WhatsApp ന് കൈ പൊള്ളി; പുതിയ നയങ്ങളിൽ വീണ്ടും വിശദീകരണവുമായി ആപ്ലിക്കേഷൻ
ഇതും കൂടാതെ വളരെ ചെറിയ ഡേറ്റയിൽ കോളിങ് ഓപ്ഷനും സിഗ്നൽ പുറത്തിറക്കിട്ടുണ്ട്. വാട്സ്ആപ്പ് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ തുടർന്നാണ് സിഗ്നൽ ഇപ്പോൾ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്ന ഫ്രീ ആപ്ലിക്കേഷനായി. പ്രശ്നം അൽപം ഗുരുതരമായപ്പോൾ വാട്സ്ആപ്പ് തങ്ങൾ ഏർപ്പെടുത്താനിരുന്ന സ്വകാര്യ നയം (WhatsApp Privacy Policy) നടപ്പിലാക്കുന്നതിന് നാല് മാസത്തേക്ക് സാവാകാശം വെച്ചിരിക്കുകയാണ്. ഒപ്പം നയം വ്യക്തമാക്കാനുള്ള ക്യാമ്പയിനും വാട്സ്ആപ്പ് ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...