Wi-Fi Tricks: വീട്ടിൽ വൈഫൈ സ്പീഡ് കുറയുന്നുണ്ടോ? ഇങ്ങനെ പരിഹരിക്കാം
വളരെ പെട്ടെന്ന് ഫിക്സ് ചെയ്യാൻ പറ്റുന്ന പ്രശ്നങ്ങൾ മാത്രമായിരിക്കും ഇത്
ന്യൂഡൽഹി: വീട്ടിൽ വൈഫൈ ഇല്ലേ? ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം,സിനിമ കാണാനോ ഗെയിമുകൾ കളിക്കാനോ ഒക്കെയും നിങ്ങൾക്ക് വൈഫൈ ആവശ്യമാണ്. എന്നാൽ ചിലപ്പോൾ ഇന്റർനെറ്റ് മുടങ്ങുമ്പോഴാണ് വൈഫൈ പ്രശ്നത്തിലാവുന്നത്. നിങ്ങൾക്ക് എപ്പോഴെങ്കിലും അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നം നേരിട്ടിട്ടുണ്ടെങ്കിൽ അതിനുള്ള പരിഹാരമാണ് ഇവിടെ പരിശോധിക്കുന്നത്.
കണക്ടിങ്ങ് കേബിൾ പരിശോധിക്കണം
ചിലപ്പോൾ വൈഫൈ കേബിൾ അയഞ്ഞുപോകും. ഇക്കാരണത്താൽ, ഇന്റർനെറ്റ് പ്രവർത്തിക്കുന്നത് തടസ്സപ്പെടും. ഇത് നിങ്ങൾക്ക് സ്വയം പരിഹരിക്കാനും കഴിയും. കേബിൾ നോക്കിയാൽ മതി, അത് അയഞ്ഞതാണെങ്കിൽ അത് ശരിയാക്കുക. ആന്റിന മുമ്പ് ഇൻസ്റ്റാൾ ചെയ്ത അതേ സ്ഥാനത്ത് സൂക്ഷിക്കുക.
ലൈറ്റുകൾ ശ്രദ്ധിക്കുക
വൈഫൈ ലൈറ്റുകൾ കൃത്യമായി പരിശോധിക്കണം. റൂട്ടറിൽ ചുവന്ന ലൈറ്റ് മിന്നാൻ തുടങ്ങിയാൽ, ഇന്റർനെറ്റ് ഓഫായി എന്നാണ് അർത്ഥമാക്കുന്നത്. വൈഫൈ-യിൽ ഇതുപോലുള്ള എന്തെങ്കിലും കണ്ടാൽ വൈഫൈ ഓഫാക്കുക. അതിനുശേഷം അത് ഓണാക്കുക. ഇന്റർനെറ്റ് വീണ്ടും ശരിയാകും
ചുവരുകൾ പ്രശ്നക്കാരായേക്കാം
നിങ്ങളുടെ വൈഫൈ റൂട്ടർ ഒരു മതിലുള്ള സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നതെങ്കിൽ റൂട്ടറിന്റെ സിഗ്നൽ തടസ്സപ്പെട്ടേക്കാം. ഇതുമൂലം ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ വലിയ പ്രശ്‌നമുണ്ടാവും. നിങ്ങളുടെ റൂട്ടർ അത്തരമൊരു സ്ഥലത്താണ് സ്ഥിതിചെയ്യുന്നതെങ്കിൽ, അത് ഉടനടി മാറ്റിസ്ഥാപിക്കുക.
ആന്റിനയിൽ ഈ ക്രമീകരണം
ചിലപ്പോൾ വൈഫൈ റൂട്ടറിന്റെ ആന്റിനക്ക് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇത് പലരും ശ്രദ്ദിക്കാറില്ല. എന്നാൽ നിങ്ങളുടെ Wi-Fi ആന്റിന തെറ്റായ സ്ഥാനത്താണെങ്കിൽ, അത് നിങ്ങളുടെ ഇന്റർനെറ്റ് വേഗത കുറയ്ക്കും. അത്തരമൊരു സാഹചര്യത്തിൽ, ആന്റിനയുടെ സ്ഥാനം മാറിയെങ്കിൽ അത് ശരിയാക്കാൻ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...