പ്രധാനപ്പെട്ട രേഖകൾ ഐ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തോ? തിരിച്ചെടുക്കാൻ വഴിയുണ്ട്
എന്നാൽ ഇത് 30 ദിവസം കഴിഞ്ഞെങ്കിൽ ചിലപ്പോൾ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയില്ല.
ഏതെങ്കിലും പ്രധാനപ്പെട്ട രേഖകൾ നിങ്ങളുടെ ഐ ഫോൺ നോട്ട്സിൽ നിന്നും ഡിലീറ്റായി പോയെന്ന ആശങ്കയുണ്ടോ? തിരിച്ച് എടുക്കാൻ നമ്മുക്കൊരു പോംവഴിയുണ്ട്. കുറിപ്പുകൾ പെർമനനൻറ് ഡിലീറ്റ് ചെയ്തിട്ടില്ലെങ്കിൽ അവ വീണ്ടെടുക്കാൻ കഴിയും എന്നത് ശ്രദ്ധിക്കണം. എന്നാൽ ഇത് 30 ദിവസം കഴിഞ്ഞെങ്കിൽ ചിലപ്പോൾ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയില്ല.
ഡിലീറ്റ് ചെയ്തവ തിരിച്ചെടുക്കാൻ
1: നിങ്ങളുടെ iPhone-ൽ Notes ആപ്പ് തുറക്കുക.
2: മുകളിൽ ഇടത് സൈഡിലെ ആരോയിൽ ടാപ്പുചെയ്യുക, അതുവഴി നിങ്ങൾക്ക് ഫോൾഡറുകൾ മെനുവിൽ പ്രവേശിക്കാനാകും.
3: റീസെൻറ് ഡീലീറ്റ് എന്ന ഫോൾഡർ ടാപ്പ് ചെയ്യുക.
ALSO READ: ചിത്രങ്ങള്‍ കൊണ്ട് ഫോൺ സ്റ്റോറേജ് നിറയുന്നത് പ്രശ്നമാകുന്നോ...; ബാക്കപ്പ് ചെയ്യാം ഈ എളുപ്പവഴി വഴികളിലൂടെ!
4: ഇപ്പോൾ മുകളിൽ വലത് സൈഡിലെ എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
5: വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന കുറിപ്പ് തിരഞ്ഞെടുക്കുക. തുടർന്ന് സ്ക്രീനിന്റെ താഴെ ഇടത് കോണിലുള്ള നീക്കുക ബട്ടൺ ടാപ്പുചെയ്യുക.
6: തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്ന ഫോൾഡർ തിരഞ്ഞെടുത്ത് അതിൽ ടാപ്പ് ചെയ്യുക.
ALSO READ: നിങ്ങളുടെ ഇയർ ഫോണും കേടായോ? ഇത്രയും കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി
ഐക്ലൗഡിൽ നിന്നും ഡിലീറ്റ് ചെയ്ത നോട്ടുകൾ
1: നോട്ട്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക.
2: ഇപ്പോൾ ഇടതുവശത്തുള്ള പട്ടികയിൽ അടുത്തിടെ ഡിലീറ്റാക്കിയ ഫോൾഡർ നിങ്ങൾക്ക് കാണാം. അത് ടാപ്പ് ചെയ്യുക.
3: കുറിപ്പ് തിരഞ്ഞെടുക്കുക, തുടർന്ന് ടൂൾബാറിലെ റിക്കവറി ഒാപ്ഷൻ ക്ലിക്കുചെയ്യുക. കുറിപ്പ് നോട്ട്സ് ഫോൾഡറിലേക്ക് നീങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...