SRS XV800: ചില്ലായിരിക്കുമ്പോൾ ചുവട് വെക്കാത്തവർ ആരുണ്ട്? 10 മിനിറ്റ് ചാർജ് ചെയ്യൂ പൊളിക്കൂ
Features of Sony SRS XV800: സ്പീക്കറിന്റെ ഭാരം 18.5 കിലോഗ്രാമാണ്. 2.4 ജിഗാഹെർട്സ് ഫ്രീക്വൻസി റേഞ്ച്.
ഒന്നിച്ചൊന്നു ചില്ലാകാൻ ഡാൻസ് നിങ്ങൾക്ക് നിർബന്ധമാണോ? പാട്ട് ഉച്ഛത്തിൽ വെക്കുന്നതാണോ ഇഷ്ടം? നല്ല ബാസുള്ള ശബ്ദത്തിന്റെ അനുഭവം പകരുന്നതിനായി സോണി അവതരിപ്പിക്കുന്നു എസ്ആർഎസ് എക്സ്വി 800 പോർടബിൾ സ്പീക്കര്‍. 25 മണിക്കൂർ എന്ന മികച്ച ബാറ്ററി ലൈഫുമായി എത്തുന്ന സ്പീക്കർ വെറം 10 മിനിട്ടു ചാർജ് ചെയ്യാനായി മാറ്റി വെച്ചാൽ 3 മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വീട്ടിലെ ടിവിയുടെ ഇൻ–ബിൽറ്റ് സ്പീക്കറിന് ശബ്ദം പോരെന്നു തോന്നിയാൽ ഈ സ്പീക്കറുപയോഗിച്ചു ശബ്ദത്തിന്റെ മികവ് കൂട്ടാനാകും. എല്ലാ ദിശകളിലും 5 ട്വീറ്ററുകൾ മികച്ച ശബ്ദം നൽകുന്നു. പോർടബിൾ സ്പീക്കർ ആയതിനാൽ മറ്റൊരിടത്തേക്കു പോകുമ്പോൾ നല്ല ഗ്രിപ്പുള്ള ഹാൻഡിലും ബിൽറ്റ്–ഇൻ വീലുകളും സഹായകമാകും. 18.5 കിലോഗ്രാമാണ് സ്പീക്കറിന്റെ ഭാരം. 2.4 ജിഗാഹെർട്സ് ഫ്രീക്വൻസി റേഞ്ച്.
ALSO READ: ഹ്യുണ്ടായുടെ അയോണിക് എസ്‌യുവി എത്തുന്നു; ഒറ്റ ചാർജിങ്ങിൽ 631 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി
സോണി, മ്യൂസിക് സെന്റർ, ഫിയെസ്റ്റബിള്‍ ആപ്പുകൾ പ്രവർത്തിക്കും, ഒപ്പം കരോകെ, ഗിറ്റാർ സംവിധാനങ്ങളും ഗംഭീരമായി പ്രവർത്തിക്കും. വാട്ടർ റെസിസ്റ്റന്റ് ഐപിഎഎക്സ് 4 റേറ്റിങ് ആണുള്ളത് കൂടാതെ ബ്ലൂടൂത്ത് ഫാസ്റ്റ് പെയറിങ് സംവിധാനവും ഇതിനുണ്ട്. കസ്റ്റമൈസ്ഡ് ലൈറ്റിങ് സംവിധാനം സ്പീക്കറിനോടനുബന്ധിച്ചു വരുന്നതിനാൽ ആംബിയൻസിനും പാട്ടിന്റെ മൂഡിനനുസരിച്ചുമൊക്കെ തീം സജ്ജീകരിക്കാനാകും. ജൂലൈ 14 മുതൽ സോണി സ്റ്റോറുകളിലും ഷോപിങ് സൈറ്റുകളിലും ഏകദേശം 49,990 രൂപമുതൽ വാങ്ങാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...