Newyork: നെറ്റ്ഫ്ലിക്സിലെ സ്ക്വിഡ് ഗെയിം  സീരിസുകൾക്ക് പിന്നാലെ സ്ക്വിഡ് ഗെയിം ആപ്പുകളും വളരെ അധികം യൂസർമാർ അന്വേഷിക്കുന്നതാണ്. മാൽവെയറുകൾ അടങ്ങുന്ന ഇത്തരം ആപ്പുകൾ യൂസർമാരെ വെട്ടിലാക്കുന്നതാണ് ഇപ്പോ നിത്യസംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌ക്വിഡ് ഗെയിം വാൾപേപ്പർ എന്ന പേരിലുള്ള ആപ്പുകൾ Play Store-ൽ  ഇതിനോടകം മാൽവെയറുകൾ പരിശോധിക്കുന്ന ഒരു ഒരു കമ്പനി ഫ്ലാഗ് ചെയ്‌തിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇത് നീക്കം ചെയ്യുന്നതിനും മുൻപ് കുറഞ്ഞത് 5,000 തവണയെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.


ALSO READ: Budget Fitness Bands : വളരെ വിലകുറവിൽ ലഭിക്കുന്ന മികച്ച ഫിറ്റ്നസ് ബാൻഡുകൾ ഏതൊക്കെ?


'സ്ക്വിഡ് ഗെയിം വാൾപേപ്പർ 4 കെ എച്ച്ഡി' എന്ന് പേരിട്ടിരിക്കുന്ന ആപ്പാണിത് ഇതുവഴി കുപ്രസിദ്ധമായ ജോക്കർ മാൽവെയർ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.  വാൾപേപ്പർ ഡൗൺലോഡ് ചെയ്യുന്ന ആരും കെണിയിൽ വീഴാം. നിങ്ങളുടെ വ്യക്തഗത വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഇതുവഴി ചോർത്താൻ പറ്റും.


ALSO READ: Reliance, Airtel, Vodafone-Idea: 600 രൂപയിൽ താഴെ വിലയിലുള്ള മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകൾ


ജോക്കർ മാൽവെയർ വർഷങ്ങളായി നിലവിലുണ്ട്.ഈ ആപ്പിന് പുറമെ സ്ക്വിഡ് ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള 200-ലധികം ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.  "Squid Games—The Game", പ്രശസ്തമായ റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ് ഗെയിമും നിരവധി പേരാണ് ഡൌൺലോഡ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.