രൊറ്റ ക്ലിക് മതി ഇഷ്ടഭക്ഷണം തീന്‍മേശയില്‍... എന്താ സൗകര്യം അല്ലേ?


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ആ ക്ലിക് വലിയൊരു അമിളിയില്‍ കലാശിച്ചാല്‍ എന്തായിരിക്കും അവസ്ഥ?


അങ്ങനെ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. 


സ്വിഗ്ഗിയെ പറ്റി പരാതി ലഭിക്കുന്നത് ഇതാദ്യമല്ല. സ്വിഗ്ഗി ഡെലിവര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്നും ഈയടുത്ത് ബാന്‍ഡ്‌ എയ്ഡ് കിട്ടിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 


എന്നാല്‍, വിചിത്രവും രസകരവുമായ ഒരു പരാതിയാണ് ഇത്തവണ സ്വിഗ്ഗിയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. 


സ്വിഗ്ഗിയിലൂടെ ഒരു ഉപഭോക്താവ് ഭക്ഷണം ബാംഗ്ലൂരുവില്‍ നിന്നും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, ഭക്ഷണം രജിസ്റ്ററായത് രാജസ്ഥാനിലെ അതേ പേരുള്ള മറ്റൊരു ഹോട്ടലിലായിരുന്നു. 



ഭാര്‍ഗവ് രാജന്‍ എന്ന ചെന്നൈ സ്വദേശിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ആപ്പിലുടെ ഓര്‍ഡര്‍ ട്രാക്ക് ചെയ്തപ്പോഴാണ് സംഭവം മാനസിലായത്. ഇതോടെ, സ്‌ക്രീന്‍  ഷോട്ട് സഹിതം ഭാര്‍ഗവ് സ്വിഗ്ഗിയുടെ മണ്ടത്തര൦ ഫേസ്ബുക്കിലൂടെ പങ്ക് വെയ്ക്കുകയായിരുന്നു.  


പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സ്വിഗ്ഗി ക്ഷമാപണവുമായി രംഗത്ത് എത്തുകയും ചെയ്തു. ഇത്തരത്തിലുള്ള അമളി പറ്റാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് സ്വിഗ്ഗി പറഞ്ഞെങ്കിലും ട്രോളന്‍മാര്‍ സ്വിഗ്ഗിയെ വെറുതെവിടുന്ന ലക്ഷണം കാണുന്നില്ല..