TATA Altros : ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡൽ: രാജ്യത്ത് ബുക്കിങ് ആരംഭിച്ചു
ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സോട് കൂടിയെത്തുന്ന ടാറ്റായുടെ ആദ്യ വാഹനം എന്ന പ്രത്യേകതയും അൾട്രോസിന് ഉണ്ട്.
വണ്ടി പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലിന്റെ ഔദ്യോഗിക ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് 21000 രൂപ അടച്ച് അൾട്രോസ് ഇപ്പോൾ ബുക്ക് ചെയ്യാം. കാറിന്റെ ഡെലിവറികൾ 2022 മാർച്ച് പകുതിയോട് കൂടിയാണ് ആരംഭിക്കുന്നത്. ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സോട് കൂടിയെത്തുന്ന ടാറ്റായുടെ ആദ്യ വാഹനം എന്ന പ്രത്യേകതയും ടാറ്റ അൾട്രോസിന് ഉണ്ട്.
ടാറ്റ പുതുതായി അവതരിപ്പിച്ച ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ അഥവാ ഡിസിടിയുമായി എത്തുന്ന സെഗ്മെന്റിലെ ആദ്യ വാഹനമാണ് ഇത്. അള്‍ട്രോസിന് നിലവിൽ ഹാച്ച്ബാക്ക് മോഡൽ ലൈനപ്പിൽ 1.2ലിറ്റർ ഐടർബോ പെട്രോൾ, 1.5L ഡീസൽ എഞ്ചിനുകളാണ് ഉള്ളത്. കൂടാതെ 1.2ലിറ്റർ ഐടർബോ പെട്രോൾ എഞ്ചിനിൽ 110PS പവറും, 1.5L ഡീസൽ എഞ്ചിനിൽ 90 PS പവറും നൽകുന്നുണ്ട്
പുതിയ കാറിന് 86 പിഎസ് പവറും 113 എൻഎം ടോർക്കും നൽകുന്ന 1.2 എൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഉള്ളത്. ആകെ മൂന്ന് വകഭേദങ്ങളിലാണ് പുതിയ അൾട്രോസ് ഓട്ടോമാറ്റിക് എത്തുന്നത്. പെട്രോൾ ഓട്ടോമാറ്റിക് കോംബോ XT, പെട്രോൾ ഓട്ടോമാറ്റിക് കോംബോ XZ, പെട്രോൾ ഓട്ടോമാറ്റിക് കോംബോ XZ+ എന്നീ വകഭേദങ്ങളിലാണ് എത്തുന്നത്. അതേസമയം ഡീസൽ വേരിയന്റുകളിൽ മാനുവൽ ഗിയർബോക്സുകൾ തന്നെ തുടരും.
ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലിന്റെ എക്സ് ഷോറൂം പ്രൈസ് 8.07 ലക്ഷം മുതൽ 9.42 ലക്ഷം രൂപ വരെയാണ്. ടാറ്റ അള്‍ട്രോസിന്റെ മാനുവൽ വേരിയന്റിന്റെ വിലയേക്കാൾ ഒരു ലക്ഷം രൂപ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം റിപ്പോർട്ടുകൾ അനുസരിച്ച് വാഹനത്തിന്റെ ഇലക്ട്രിക് വേർഷനുകളും ഉടൻ എത്തിക്കാൻ ഒരുങ്ങുന്നുണ്ട്. മാത്രമല്ല സാധാരണ പതിപ്പിനേക്കാൾ ചെറിയ വ്യത്യാസങ്ങൾ ഇലക്ട്രിക് വേർഷന് ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...