Semiconductor Shortage: ചിപ്പ് ക്ഷാമം; ബുക്ക് ചെയ്തവർക്ക് വാഹനം എത്തിക്കാനാകാതെ നിർമാണ കമ്പനികൾ; ടാറ്റയ്ക്ക് യാതൊരു പ്രശ്നവുമില്ല

Car Production Drop 8.46 ശതമാനം ഇടിവാണ് മാരുതി സുസുകിക്ക് ഫെബ്രുവരിയിൽ ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 10:04 AM IST
  • മാരുതി സുസുകി, ഹുണ്ടായി, ടോയോട്ട, ഹോണ്ട എന്നീ കമ്പനികളാണ് ഫെബ്രുവരയിൽ വാഹനങ്ങൾ ഉപഭോക്താക്കളിലേക്കത്തിക്കുന്നതിൽ പ്രതിസന്ധി നേരിട്ടത്.
  • അതേസമയം ടാറ്റ മോട്ടോർസ്, മഹേന്ദ്ര ആൻഡ് മഹേന്ദ്ര, സ്കോഡാ, എംജി ഹെക്ടർ തുടങ്ങിയ വാഹന നിർമാണ കമ്പനികൾ ഫെബ്രുവരിയിൽ വിൽപനയിൽ വർധന രേഖപ്പെടുത്തിയിരിക്കുകയാണ്.
Semiconductor Shortage: ചിപ്പ് ക്ഷാമം; ബുക്ക് ചെയ്തവർക്ക് വാഹനം എത്തിക്കാനാകാതെ നിർമാണ കമ്പനികൾ; ടാറ്റയ്ക്ക് യാതൊരു പ്രശ്നവുമില്ല

മുംബൈ : സെമി കണ്ടക്ടർ ചിപ്പ് ക്ഷാമത്തെ തുടർന്ന് മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് വാഹനമെത്തിക്കാനാകാതെ മുൻ നിര കാർ നിർമാണ കമ്പനികൾ.  മാരുതി സുസുകി, ഹുണ്ടായി, ടോയോട്ട, ഹോണ്ട എന്നീ കമ്പനികളാണ് ഫെബ്രുവരിയിൽ വാഹനങ്ങൾ ഉപഭോക്താക്കളിലേക്കത്തിക്കുന്നതിൽ ഇടിവ്  നേരിട്ടത്.

അതേസമയം ടാറ്റ മോട്ടോർസ്, മഹേന്ദ്ര ആൻഡ് മഹേന്ദ്ര, സ്കോഡാ, എംജി ഹെക്ടർ തുടങ്ങിയ വാഹന നിർമാണ കമ്പനികൾ ഫെബ്രുവരിയിൽ വിൽപനയിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ : Jeep Compass Trailhawk: നോക്കിയിരുന്നത് ജീപ്പിൻറെ ഇങ്ങനെയൊരു വണ്ടിയാണോ? കോമ്പസ് ട്രയൽഹോക്കിന് ആരാധക ശല്യം

8.46 ശതമാനം ഇടിവാണ് മാരുതി സുസുകിയ്ക്ക് ഫെബ്രുവരിയിൽ ഉണ്ടായത്. 2021 ഫെബ്രുവരിയിൽ 1,52,983 യൂണിറ്റ് വിൽപനയായിരുന്നു മാരുതി നടത്തിയതെങ്കിൽ ഇത്തവണ 1,40,035 യൂണിറ്റകൾ മാത്രമെ വിൽക്കാൻ സാധിച്ചുള്ളു. സെമി കണ്ടക്ടറുകളുടെ ലഭ്യക്കുറവാണ് ഇത്തരമൊരു പ്രതിസന്ധിയ്ക്ക് കാരണം എന്ന് മാരുതി അറിയിച്ചു.

അതേപോലെ തന്നെ ഹ്യുണ്ടായിക്ക് 14.6 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ 51,600 യൂണിറ്റ്  വിറ്റപ്പോൾ, 2022 ഫെബ്രുവരിയിൽ  44,050 യൂണിറ്റകൾ മാത്രമെ വിൽക്കാൻ സാധിച്ചുള്ളു. 

ALSO READ : semiconductor shortage| ചിപ്പ് ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ ഇന്ത്യ, സെമി കണ്ടക്ടർ നിർമ്മാണത്തിന് കമ്പനികൾ

38 ശതമാനം ഇടിവാണ് ടോയോട്ടോയ്ക്ക് ഫെബ്രുവരി 2022ൽ നേരിട്ടിരിക്കുന്നത്. ജപ്പാൻ വാഹന നിർമാതാക്കളായ ഹോണ്ടയ്ക്ക് നേരിടേണ്ടി വന്നത് 23 ശതമാനം ഇടിവ്.

അതേസമയം ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വിൽപനയിൽ  47 ശതമാനം വർധനയാണ് ഫെബ്രുവരിയിൽ നേടിയത്. 2021 ഫെബ്രുവരിയിൽ 27,225 യൂണിറ്റ് വിൽപന  നടത്തിയപ്പോൾ ഇത്തവണ അത് 39,981 യൂണിറ്റുകളായി ഉയർന്നു.

ALSO READ : വരുന്നു കാറുകളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയുടെ സ്വന്തം സംവിധാനം!!

എന്നാൽ മഹേന്ദ്രയ്ക്ക്  80 ശതമാനം വർധനയാണ് ഫെബ്രവരി 2022 ഉണ്ടായിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ 15,391 യൂണിറ്റ് വിൽപന  നടത്തിയപ്പോൾ ഇത്തവണ അത് 27,663 യൂണിറ്റകളാക്കി ഉയർന്നു.

അതേപോലെ തന്നെ സ്കോഡയ്ക്ക് 5 മടങ്ങ് വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ചൈനീസ് മോട്ടോർ നിർമാതക്കളായ എംജി ഹെക്ടർ 5 ശതമാനം വർധനയും നേടിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News