Tata Nexon : കാറ് താഴേക്ക് തെറിച്ചപ്പോൾ മരണം ഉറപ്പിച്ചു, പക്ഷെ! ടാറ്റ നെക്സോൺ ഉപഭോക്താവിന്റെ അനുഭവം വൈറലാകുന്നു
Tata Nexon Security - അങ്ങനെ കേരളത്തിലുള്ള ഒരു നെക്സോൺ ഉപഭോക്താവിന്റെ അനുഭവമാണ് ഇപ്പോൾ ദേശീയതലത്തിൽ പോലും ചർച്ചയാകുന്നത്.
Kochi : ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ പട്ടികയെടുത്താൽ മുൻപന്തിയിൽ തന്നെ കാണും ടാറ്റയുടെ കാറുകൾ (Tata Motors). ഇന്ത്യൻ കാർ വിപണയിൽ ഒരു ഇടത്തര ഉപഭോക്താക്കളുടെ മനസ്സിലേക്ക് മൈലേജ് എന്ന സവിശേഷതയോടൊപ്പം സുരക്ഷിതത്വം കൂടി ചേർത്തത് ടാറ്റയുടെ കാറുകളുണാണ്. ടാറ്റയുടെ ഈ സുരക്ഷിതത്വത്തിന്റെ യാത്രം തുടക്കമിടുന്നത് ടാറ്റ നെക്സോൺ (Tata Nexon) എന്ന ബ്രൻഡിലൂടെയാണ്.
ഇതിനെ തെളിവായിട്ട് നിരവധി സംഭവങ്ങളാണ് സോഷ്യൽ മീഡിയ ചർച്ചയാകാറുള്ളതാണ്. അങ്ങനെ കേരളത്തിലുള്ള ഒരു നെക്സോൺ ഉപഭോക്താവിന്റെ അനുഭവമാണ് ഇപ്പോൾ ദേശീയതലത്തിൽ പോലും ചർച്ചയാകുന്നത്.
ALSO READ : Tata Tigor 2021 Ev: ടാറ്റാ ടിഗോറിൻറെ പേരിന് പിന്നിലുള്ള യഥാർത്ഥ സംഭവം അറിയുമോ? ഇതാണ് സത്യം
കൊച്ചി സ്വദേശിയായ വൈശാഖാണ് തന്റെ അനുഭവം ഓട്ടോമൊബൈൽ യുട്യൂബ് ചാനലായ കാർ ടോഖുമായി പങ്കെവച്ചത്. വൈശാഖ് തനിക്കുണ്ടായ മരണം മുന്നിൽ കണ്ട് അപകടത്തെ യൂട്യൂബ് ചാനലിനോട് അറിയിക്കുകയായിരുന്നു.
ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴിയിൽ വെച്ചായിരുന്നു അപകടം സംഭവിക്കുന്നത്. അപകടം സമയത്ത് കാറിനുള്ളിൽ വൈശാഖിനോടൊപ്പം ഡ്രൈവറും സുഹൃത്തുക്കളായ രണ്ട് പേരും കൂടിയുണ്ടായിരുന്നു.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്ന ഇടുക്ക ജില്ലയിൽ കനത്ത മഴയായിരുന്നു. ഇതെ തുടർന്ന് ദൂരക്കാഴ്ച വളരെ കുറയുകയും ചെയ്തു. പെട്ടെന്ന് റോഡിൽ കണ്ട് ദ്വാരത്തിൽ കാറ് പതിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിക്കുകയായിരുന്നു.
ALSO READ : വിപണി പിടിക്കാൻ ടാറ്റയുടെ തുറുപ്പുചീട്ട്; Tata Punch ഒക്ടോബര്‍ നാലിനെത്തും
എന്നാൽ നിയന്ത്രണം വിട്ട കാർ സമീപത്തുള്ള താഴ്ചയിലേക്ക് പതിച്ചു. ഏകദേശം 30 ഓളം അടിയിൽ താഴ്ചയിലേക്കാണ് കാറ് പതിച്ചതെന്ന് വൈശാഖ് പറയുന്നു. കാറിന്റെ വീഴച കാണുമ്പോൾ മരണം സ്വയം നിശ്ചിയിക്കുകയും ചെയ്തിരുന്നു എന്ന് കാറുടമ യൂട്യൂബ് ചാനലിനോട് അറിയിക്കുകയും ചെയ്തു.
എന്നാൽ കാറിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതമായിരുന്നു. ഒരാൾക്കൊഴികെ ബാക്കി ആർക്കും സാരമായി പോലും പരിക്കേറ്റിട്ടില്ലായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് നട്ടെല്ലിന് പരിക്കേൽക്കുകയും ഇപ്പോൾ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണെന്നും വൈശാഖ് അറിയിച്ചു.
2017 ലാണ് ടാറ്റ നെക്സോൺ അവതരിപ്പിക്കുന്നത്. ആദ്യത്തെ ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാറാണ് നെക്സോണിന് ലഭിച്ചത്. പിന്നീട് വീണ്ടും വാഹനത്തിന്റെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി 2018ലെ ക്രാഷ് ടെസ്റ്റിൽ നെക്സോണിന് ലഭിച്ചത് 5 സ്റ്റാറായിരുന്നു.
ALSO READ : 2021 Tata Safari ഇന്ത്യയിലെത്തി; വില 14.69 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെ
അക്ഷരാർഥത്തിൽ ഇത് ഇന്ത്യൻ വാഹന വിപണിയിൽ സുരക്ഷതത്വം എന്ന മാനദണ്ഡം ഉപഭോക്താക്കളെ പരിചയപ്പെടുത്തുകയായിരുന്നു നെക്സോണിലൂടെ ടാറ്റ. നെക്സോണിന് ശേഷമായിരുന്നു മഹേന്ദ്രയുടെ XUV 300 ഫൈവ് സ്റ്റാർ നേടുന്നത്.
നെക്സോണിന് മാത്രമല്ല ഏറ്റവും പുതുതായി ഇറങ്ങിയ ടാറ്റയുടെ പഞ്ച്, കോപാക്റ്റ് SUV ആൾട്രോസ് എന്നിവയ്ക്കും 5 സ്റ്റാറാണ് ക്രാഷ് ടെസ്റ്റിൽ ലഭിച്ചത്. ഇതിന് പുറമെ ഹാച്ച്ബാക്കും സെഡാൻ ശ്രേണിയിലെത്തുന്ന ടാറ്റ തിയാഗോയ്ക്കും ടിഗോറിനും ക്രാഷ് ടെസ്റ്റിൽ ലഭിച്ചത് 4 സ്റ്റാറായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...