Tata Tigor 2021 Ev: ടാറ്റാ ടിഗോറിൻറെ പേരിന് പിന്നിലുള്ള യഥാർത്ഥ സംഭവം അറിയുമോ? ഇതാണ് സത്യം

ആൽട്രോസ്, ടിയാഗോ, നെക്സോൺ, ഹാരിയർ തുടങ്ങിയ ടാറ്റാ കാറുകൾ വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായവയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 05:37 PM IST
  • 5.64 ലക്ഷം രൂപക്കാണ് കാറിന്റെ വില ആരംഭിക്കുന്നത്.
  • റിയർ ക്യാമറയും, ഓട്ടോ ഡോർ ലോക്കിംഗ് സെറ്റിങും ഉൾപ്പെടെ ആരെയും അമ്പരപ്പിക്കുന്ന സാങ്കേതിക വിദ്യകൾ
  • പേര് പോലെ തന്നെ മനോഹരമായ സീറ്റിങ് രീതി
Tata Tigor 2021 Ev: ടാറ്റാ ടിഗോറിൻറെ പേരിന് പിന്നിലുള്ള യഥാർത്ഥ സംഭവം അറിയുമോ? ഇതാണ് സത്യം

ടാറ്റ ഒരു മോഡൽ ഇറക്കുമ്പോൾ അതിന് അർഥങ്ങൾ ഒരു പാട് കാണും. തപ്പി ചെന്നാൽ  സംഭവം രസമാണ്. മറ്റ് മോഡലുകളുമായി രൂപസാദൃശ്യമുണ്ടെങ്കിലും ടാറ്റാ ടിഗോർ പുലിയാണ്. പേരുകളിലെ ഈ വ്യത്യസ്ഥത ശ്രദ്ധിച്ചാൽ ഒരുപക്ഷേ നിങ്ങൾക്കും പിടികിട്ടും. 

ആൽട്രോസ്, ടിയാഗോ, നെക്സോൺ, ഹാരിയർ തുടങ്ങിയ ടാറ്റാ കാറുകൾ വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായവയാണ്. ആ ലിസ്റ്റിലേക്കാണ് ടിഗോറിന്റെ കടന്നു വരവ്. ടിഗോർ എന്നാൽ "മനോഹരം, അത്ഭുതാവഹം" എന്നാണ്. ആരെയും മോഹിപ്പിക്കും എന്നു കൂടി അർത്ഥം വരുന്നുണ്ട്. കാണുന്നവരിലും ഇതേ പ്രതീതിയാണ് ടിഗോർ സൃഷ്ടിക്കുന്നത്.

ALSO READ: വിപണി പിടിക്കാൻ ഒരുങ്ങി Tata Tigor Electric

5.64 ലക്ഷം രൂപക്കാണ് കാറിന്റെ വില ആരംഭിക്കുന്നത്. റിയർ ക്യാമറയും, ഓട്ടോ ഡോർ ലോക്കിംഗ് സെറ്റിങും ഉൾപ്പെടെ ആരെയും അമ്പരപ്പിക്കുന്ന സാങ്കേതിക തിളക്കമാണ് ടിഗോർ സ്വന്തമാക്കിയത്. പേര് പോലെ തന്നെ മനോഹരമായ സീറ്റിങ് രീതിയാണ് ഇതിനുളളത്. മറ്റ് മോഡലുകളും ഇതുപോലെ വ്യത്യസ്ഥ അർത്ഥങ്ങളുളളവയാണ്. 

6 വേരിയൻറുകളും അഞ്ച് നിറങ്ങളും കാറിനുണ്ട്. 5,64,713 രൂപ എക്സ് ഷോറും മുതൽ 7,81,512 രൂപ വരെയാണ് കാറിൻറെ വില. പെട്രോൾ വേർഷന് പരമാവധി 20 കിലോമീറ്ററോളം മൈലേജ് ലഭിക്കും.

ALSO READ: Tata Tigor 2021 EV: ലുക്കെല്ലാം പഴയ പോലെ, വർക്കാവട്ടെ പൊളി ടാറ്റാ ടിഗോർ ഇലക്ട്രിക് ഇന്നിറങ്ങും

നെക്സോണിൽ ഉപയോഗിച്ചിരുന്ന അതേ സിപ്ട്രോൺ ഇവി പവർട്രെയിനാണ് ടിഗോറിലും ഉപയോഗിക്കുന്നത്. ഫാസ്റ്റ് ചാർജ്ജിങ്ങ് ടെക്നോളജിയിൽ പരമാവധി ഒരു മണിക്കൂറിനുള്ളിൽ ചാർജ്ജിങ്ങ് പൂർത്തിയാവും. ഒന്നര ലക്ഷം കിലോ മീറ്ററിലധികമാണ്  ബാറ്ററിയുടെ വാറൻറിയും പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News