കേന്ദ്ര സര്‍ക്കാരിന്റെ ചലഞ്ച്, ഒരു കോടി രൂപ സമ്മാനം നേടി ആലപ്പുഴയിലെ ടെക്കികള്‍!!
കേന്ദ്ര സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടി ആലപ്പുഴ സ്വദേശിയുടെ നേതൃത്വത്തിലുള്ള ടെക് സംഘം.
കേന്ദ്ര സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടി ആലപ്പുഴ സ്വദേശിയുടെ നേതൃത്വത്തിലുള്ള ടെക് സംഘം.
വീഡിയോ കോണ്‍ഫറന്‍സിംഗിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ചലഞ്ച്. ആയിരത്തോളം കമ്പനികളില്‍ നിന്നുമാണ് ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള ടെക്ജന്‍ഷ്യ തിരഞ്ഞെടുക്കപ്പെട്ടത്. ഒരു കോടി രൂപയും മൂന്ന് വര്‍ഷത്തേക്കുള്ള കരാറുമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.
ഇന്‍സ്റ്റഗ്രാം ഡിഎമ്മും ഫേസ്ബുക്ക് മെസഞ്ചറും ഇനി രണ്ടല്ല, ഒന്ന്!!
'വീ കണ്‍സോള്‍' എന്ന പേരില്‍ ഇവര്‍ വികസിപ്പിച്ച ടൂളായിരിക്കും ഇനി മുതല്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂള്‍. പാതിരപ്പള്ളി സ്വദേശിയായ ജോയ് സെബാസ്റ്റ്യന്‍ ടെക്ജെന്‍ഷ്യ എന്ന സ്ഥാപനത്തിന്‍റെ മേധാവിയാണ്. കൊറോണ വൈറസ് ലോക്ക്ഡൌണിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിനായി ആളുകള്‍ Zoom ആപ്പിനെ ആശ്രയിച്ചിരുന്നു.
ഇനി 'പല്ലുതേക്കല്‍' വേറെ ലെവലില്‍!! ഇതാ ബ്ലൂടൂത്ത് കണക്ഷനോട് കൂടിയ സ്മാര്‍ട്ട് ബ്രഷ്
എന്നാല്‍, ആപ്പിന് സുരക്ഷ പോരെന്ന് ചൂണ്ടിക്കാട്ടി ഗൂഗിള്‍ കമ്പനിയടക്കം പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍, മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ പലരും സൂം ഉപയോഗിച്ച് വരികയായിരുന്നു. ഇത് സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നു കണ്ടെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ചലഞ്ചുമായി രംഗത്തെത്തിയത്.
'ഗൂഗിള്‍ പേ' പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷ൦!! കാരണം അവ്യക്തം....
മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(MeitY)യാണ് ഇന്ത്യന്‍ സ്റ്റര്‍ട്ട് - അപ്പുകളോട് സര്‍ക്കാരിനു ഉപയോഗിക്കാന്‍ ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടത്.
ആപ്പ് വികസിപ്പിക്കുന്നതിന് മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍:
> വിവിധ വീഡിയോ റെസലൂഷനുകളും ഓഡിയോ ക്വാളിറ്റിയും സാധ്യമാകണ൦.
> എല്ലാ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കണ൦.
> ഒരേ സമയം നിരവധി പേരുമൊത്ത് വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ സാധിക്കണം.
> കുറഞ്ഞതും കൂടിയതുമായ ബാന്‍ഡ്വിഡ്ത്തില്‍ പ്രവര്‍ത്തിക്കണം.
> ആപ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.
മനുഷ്യ മൂത്രം കൊണ്ട് ചന്ദ്രനിലേക്ക് ഇഷ്ടിക... നിര്‍മ്മാണവുമായി ഇന്ത്യന്‍ ഗവേഷകര്‍
എന്നാല്‍, നിരവധി പേര്‍ പങ്കെടുത്ത പോരാട്ടത്തില്‍ ആലപ്പുഴ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം വിജയം നേടുകയായിരുന്നു. തങ്ങള്‍ നേടിയ വിജയത്തെ കുറിച്ച് ജോയ് സെബാസ്റ്റ്യന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.