മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറിന്റെ സമയപരിധി നീട്ടാന്‍ ആലോചനയുമായി വാട്സ്ആപ്പ് (Whatsapp). നിലവില്‍, ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡും കഴിഞ്ഞ് ഒരിക്കല്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ഉള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിലീറ്റ് മെസേജ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറിന്റെ സമയപരിധിയാണ് വാട്സ്ആപ്പ് നീട്ടാൻ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ഒരു വ്യക്തിക്ക് തെറ്റായി അയച്ച സന്ദേശം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ഉപകാരപ്രദമായ ടൂള്‍ ആണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍. 


Also Read: Garena Free Fire | നേടാം ഡയമണ്ട് കോഡുകൾ, ഇന്നത്തെ റെഡീം കോഡുകൾ എങ്ങനെ നേടാമെന്ന് നോക്കാം..


ആപ്പിനെ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാൻ വാട്സ്ആപ്പ് നിരന്തരം മാറ്റങ്ങൾ വരുത്തുന്നു. WABetaInfo പ്രകാരം, വാട്സ്ആപ്പ് ആൻഡ്രോയിഡിനായി ഒരു ബീറ്റ പതിപ്പ് വികസിപ്പിച്ചിട്ടുണ്ട്. അതിൽ ഡിലീറ്റ് മെസേജ് ഫോര്‍ എവരിവണ്‍ എന്നതിനുള്ള സമയ പരിധി നീട്ടാൻ ആപ്പ് നിർദ്ദേശിക്കുന്നു. പരമാവധി രണ്ട് ദിവസവും 12 മണിക്കൂറുമായി ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി വർധിപ്പിക്കാനാണ് വാട്സ്ആപ്പ് ആലോചിക്കുന്നത്.  


Also Read: EPFO Updates | നെറ്റ് വർക്ക് ഇല്ലേ? ഇന്റർനെറ്റ് ഇല്ലാതെ എങ്ങനെ പിഎഫ് ബാലൻസ് പരിശോധിക്കാം?


ടെക്സ്റ്റ് ഡിലീറ്റ് ചെയ്ത ശേഷം ഉപയോക്താക്കൾക്ക് 'ഈ സന്ദേശം നീക്കം ചെയ്യപ്പെട്ടു' എന്ന അറിയിപ്പ് ലഭിക്കും. ഇതാദ്യമായല്ല വാട്‌സ്ആപ്പ് സമയപരിധി വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 2021 നവംബറിൽ, സമയപരിധി ഏഴ് ദിവസമായി വർധിപ്പിക്കുമെന്ന് ആപ്പ് പ്രഖ്യാപിച്ചിരുന്നു. പുതിയ ഫീച്ചർ നടപ്പിലാക്കുന്ന തിയതി ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മറ്റുള്ളവർ അയച്ച സന്ദേശങ്ങൾ ​ഗ്രൂപ്പ് അഡ്മിന് ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന സംവിധാനവും വാട്സ്ആപ്പിന്റെ ആലോചനയിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.