EPFO Updates | നെറ്റ് വർക്ക് ഇല്ലേ? ഇന്റർനെറ്റ് ഇല്ലാതെ എങ്ങനെ പിഎഫ് ബാലൻസ് പരിശോധിക്കാം?

ഫോണിൽ നിന്ന് ഒരു നമ്പറിലേക്ക് മിസ്‌ഡ് കോൾ വഴിയോ SMS അയച്ചുകൊണ്ടോ നിങ്ങളുടെ PF ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Feb 3, 2022, 02:54 PM IST
  • സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ UMANG ആപ്പ് വഴി നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാം.
  • പിഎഫ് ബാലൻസ് ഓൺലൈനായി പരിശോധിക്കാൻ, EPF പാസ്ബുക്ക് പോർട്ടൽ സന്ദർശിക്കുക.
  • ഫോണിൽ നിന്ന് മിസ്‌ഡ് കോൾ വഴിയോ SMS അയച്ചുകൊണ്ടോ PF ബാലൻസ് പരിശോധിക്കാവുന്നതാണ്.
EPFO Updates | നെറ്റ് വർക്ക് ഇല്ലേ? ഇന്റർനെറ്റ് ഇല്ലാതെ എങ്ങനെ പിഎഫ് ബാലൻസ് പരിശോധിക്കാം?

സർക്കാർ പിന്തുണയുള്ള ഒരു സേവിംഗ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഭാവിയിലെ സമ്പാദ്യത്തിനായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു തുക എടുക്കുന്നു. ആറ് കോടിയിലധികം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

പിഎഫ് ബാലൻസ് അറിയുന്നതിനായി ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ പരിശോധിക്കാൻ കഴിയും. എന്നാൽ നിങ്ങൾക്ക് ഇന്റർനെറ്റ് ആക്സസ് ഇല്ലെങ്കിലോ? അപ്പോൾ നിങ്ങൾ അത് എങ്ങനെ പരിശോധിക്കും? 

Also Read: GATE 2022 | ഹർജി തള്ളി, ഗേറ്റ് പരീക്ഷ നിശ്ചയിച്ച തിയതികളിൽ തന്നെ

നിങ്ങളുടെ ഫോണിൽ നിന്ന് ഒരു നമ്പറിലേക്ക് മിസ്‌ഡ് കോൾ വഴിയോ SMS അയച്ചുകൊണ്ടോ നിങ്ങളുടെ PF ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്.

നിങ്ങളുടെ പിഎഫ് ബാലൻസ് (PF Balance) പരിശോധിക്കുന്നതിനുള്ള ചില വഴികൾ ഇതാ:

SMS വഴി:

നിങ്ങളുടെ EPFO ​​രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പരിലേക്ക് 'EPFO UAN LAN' എന്ന് അയയ്ക്കുക. സന്ദേശത്തിലെ 'ലാൻ'(LAN) നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ വേണമെങ്കിൽ, LAN എന്നതിന് പകരം നിങ്ങൾ ENG എന്ന് എഴുതണം. അതുപോലെ ഹിന്ദിക്ക് HIN എന്നും തമിഴിന് ​​TAM എന്നും എഴുതണം.

മിസ്ഡ് കോളുകൾ വഴി:

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011 22901406 എന്ന നമ്പറിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു മിസ്ഡ് കോൾ നൽകാം.

Also Read: India Covid Updates | രാജ്യത്ത് ഇന്ന് 1,72,433 പുതിയ കോവിഡ് കേസുകൾ, രണ്ടര ലക്ഷത്തിലധികം പേർക്ക് രോ​ഗമുക്തി

UMANG ആപ്പ് വഴി

നിങ്ങൾക്ക് ഒരു സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ, ആപ്പ് വഴി നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാം. ഇതിനായി UMANG AF തുറന്ന് EPFO ​​ക്ലിക്ക് ചെയ്യുക. ഇതിൽ Employee Centric Services എന്നതിൽ ക്ലിക്ക് ചെയ്ത് View Passbook എന്നതിൽ ക്ലിക്ക് ചെയ്ത് UAN, Password എന്നിവ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒരു OTP ലഭിക്കും. OTP നൽകിയ ശേഷം നിങ്ങൾക്ക് ഇപിഎഫ് ബാലൻസ് കാണാം.

വെബ്സൈറ്റ് വഴി

നിങ്ങളുടെ പിഎഫ് ബാലൻസ് ഓൺലൈനായി പരിശോധിക്കാൻ, EPF പാസ്ബുക്ക് പോർട്ടൽ സന്ദർശിക്കുക. നിങ്ങളുടെ UAN ഉം പാസ്‌വേഡും ഉപയോഗിച്ച് ഈ പോർട്ടലിൽ ലോഗിൻ ചെയ്യുക. തുടർന്ന് ഡൗൺലോഡ് / വ്യൂ പാസ്‌ബുക്കിൽ (View Passbook) ക്ലിക്ക് ചെയ്യുക. അപ്പോൾ പാസ്ബുക്ക് ഓപ്പൺ ആയി ബാലൻസ് കാണാൻ സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News