ടെക്നോയുടെ ഏറ്റവും പുതിയ ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും. ഫോണുകൾ ഇതിന് മുമ്പ് ബംഗ്ലാദേശിൽ പുറത്തിറക്കിയിരുന്നു. ടെക്നോ പോപ്പ് 5  പ്രൊ ഫോണുകളുടെ പിന്ഗാമികളായി ആണ് ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ എത്തുന്നത്. ടെക്നോ പോപ്പ് 5  പ്രൊ ഫോണുകളുടെ അപ്ഗ്രേഡഡ് വേർഷനാണ് ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ. പുതിയ ഡിസൈനിലും മികച്ച ഡിസ്‌പ്ലേയുമായി ആണ്  ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ എത്തുന്നത്. ഡ്യുവൽ ക്യാമറ സെറ്റപ്പ്, വലിയ 5,000mAh ബാറ്ററി, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. എൻട്രി ലെവലിൽ എത്തുന്ന ഫോണുകളാണ് ടെക്നോ പോപ്പ് 6 പ്രൊ. ഫോൺ വളരെ കുറഞ്ഞ വിലയിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോണിന്റെ വില 10000 രൂപയിൽ താഴെ മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിൽ ഏകദേശം  8,900 രൂപ വിലയിലാണ് ഫോൺ ത്തുന്നത്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. പോളാർ ബ്ലാക്ക്, പീസ്ഫുൾ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയാണ് ഫോണുകൾ എത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിൽ തന്നെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


ALSO READ: Lava Blaze Pro : വളരെ കുറഞ്ഞ വിലയും മികച്ച ക്യാമറയുമായി ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ സെപ്റ്റംബർ 20 നെത്തും


അതേസമയം എൻലാർജ് ചെയ്ത ക്യാമറ മൊഡ്യൂളുകളാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. 6.6 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ റെസൊല്യൂഷൻ 1612 x 720  പിക്സലുകളാണ്. ടെക്നോ പോപ്പ് 5  പ്രൊ ഫോണുകൾക്ക് 6.56 ഇഞ്ച് ഡിസ്പ്ലേയായിരുന്നു ഉണ്ടായിരുന്നത്. ബംഗ്ലാദേശിൽ അവതരിപ്പിച്ചതിൽ നിന്ന് ഇന്ത്യൻ വേരിയന്റിന് വ്യത്യാസം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ 8 മെഗാപിക്സലുകളാണ്. 5 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിന് ഉള്ളത്. ക്വാഡ് കോർ പ്രൊസസ്സറാണ് ഫോണിൽ ഉള്ളത്. 2 ജിബി റാം  32GB സ്റ്റോറേജ് വേർഷനിലാണ് ഫോൺ എത്തുന്നത്. 10 വാട്ട്സ് ചാർജിങ്ങോട് കൂടിയ 5,000 mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്. വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് സപ്പോർട്ടുകൾ ഫോണിൽ ഉണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.