Lava Blaze Pro : വളരെ കുറഞ്ഞ വിലയും മികച്ച ക്യാമറയുമായി ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ സെപ്റ്റംബർ 20 നെത്തും

ഫോണിന് 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളതെന്ന് ലാവ അറിയിച്ചിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 01:44 PM IST
  • വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി എത്തുന്നു എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണം.
  • ഫോണിന് 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളതെന്ന് ലാവ അറിയിച്ചിട്ടുണ്ട്.
  • 720 x 1600 പിക്സൽ എച്ച് ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്.
Lava Blaze Pro : വളരെ കുറഞ്ഞ വിലയും മികച്ച ക്യാമറയുമായി ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ സെപ്റ്റംബർ 20 നെത്തും

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലാവയുടെ ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ സെപ്റ്റംബർ 20 ന് ഇന്ത്യയിൽ എത്തും. വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി എത്തുന്നു എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണം. ഫോണിന്റെ കളർ, ഡിസൈൻ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ലാവ ബ്ലേസ്‌ ഫോണുകളുടെ പിൻഗാമികളായി ആണ് പുതിയ ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ രാജ്യത്ത് എത്തുന്നത്. ലാവ ബ്ലേസ്‌ ഫോണുകളുടെ വില  8,699 രൂപയായിരുന്നു. ഇതിന് സമാനമായ വിലയായിരിക്കും ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾക്കും ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ലാവ ബ്ലേസ്‌ ഫോണുകളുടെ  അപ്ഡേറ്റഡ് വേർഷനാണ് ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ. ഫോണിന് 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളതെന്ന് ലാവ അറിയിച്ചിട്ടുണ്ട്. ഫോണിന്റെ  ടീസർ മുമ്പ് പുറത്തുവിട്ടിരുന്നു. ടീസർ പ്രകാരം ഫോൺ ആകെ നാല്  കളർ വേരിയന്റുകളാണ് എത്തുന്നത്. വെള്ള, മഞ്ഞ, നീല, പച്ച നിറങ്ങളിലാണ് ഫോൺ എത്തുന്നത്. കൂടാതെ ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനറായിരിക്കും ഉണ്ടായിരിക്കും. 

ALSO READ: Vivo T1 5G : വമ്പൻ ബാറ്ററിയും കിടിലം ഡിസ്‌പ്ലേയുമായി വിവോ ടി1 5ജിയുടെ സിൽക്കി വൈറ്റ് വേരിയന്റ് ഇന്ത്യയിൽ എത്തി

720 x 1600 പിക്സൽ  എച്ച് ഡി പ്ലസ്  റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. വാട്ടർഡ്രോപ് നോച്ച് പാനലാണ് ഫോണിന് ഉള്ളത്. ഫോണിന്റെ ആസ്പെക്ട റേഷ്യോ 20:9 ആണ്. 3 ജിബി റാം 64 ജിബി സ്റ്റോറേജിനൊപ്പം മീഡിയടെക് ഹീലിയോ A22 SoC പ്രൊസസ്സറാണ് ഫോണിൽ ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.  ട്രിപ്പിൾ റെയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 13 മെഗാപിക്സൽ ലെന്സ്, മെഗാപിക്സൽ ഡെപ്ത് ലെന്സ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം വിവോയുടെ വിവോ ടി1 5ജി ഫോണുകളുടെ സിൽക്കി വൈറ്റ് വേരിയന്റ്  ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇതിനോടകം തന്നെ  ഫോണിന്റെ റെയിൻബോ ഫാന്റസി, സ്റ്റാർലൈറ്റ് ബ്ലാക്ക്  എന്നീ കളർ വേരിയന്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. 120 Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ  4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  15,990 രൂപയും  6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 16,990 രൂപയുമാണ്. ഫ്ലിപ്പ്ക്കാർട്ടിൽ മാത്രമാണ് ഫോൺ ലഭ്യമാകുന്നത്.

വിവോ ടി1 5ജി ഫോണുകൾ 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്റെ സ്ക്രീൻ റെസൊല്യൂഷൻ 1,080×2,408  പിക്സൽസാണ്. ഫോണിന് 120 Hz റിഫ്രഷ് റേറ്റും 240 Hz സാംപ്ലിങ് റേറ്റുമാണ് ഉള്ളത്. ഫോണിന് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G  പ്രോസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 1 ടിബി വരെ മെമ്മറി എക്സ്പാൻഡ് ചെയ്യാൻ സാധിക്കും . ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 അപ്പേർച്ചറുള്ള രണ്ട് 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുകളുമാണ് ഫോണിനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News