ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നൊയുടെ ഏറ്റവും പുതിയ ഫോണുകളായ ടെക്‌നോ പോവ 4 ഫോണുകൾ ഇന്ത്യയിലെത്തി. മീഡിയടെക് ഹീലിയോ G99 പ്രോസസർ, 8 ജിബി റാം, 90Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50 എംപി  ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 11,999 രൂപ വിലയിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്,



COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമുഖ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഇന്ത്യ വഴിയാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിക്കുന്നത്. ക്രയോലൈറ്റ് ബ്ലൂ, യുറനോലിത്ത് ഗ്രേ, മാഗ്മ ഓറഞ്ച് എന്നീ കളർ വേരിയന്റുകളിലാണ് ഫോണുകൾ ഇന്ത്യയിൽ ലഭ്യമാക്കുന്നത്. ഡിസംബർ 13 മുതലാണ് ഫോണുകൾ വിപണിയിൽ എത്തുന്നത്. ഫോണുകൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: Tecno Pova 4 : ടെക്‌നോ പോവ 4 ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തുന്നു; അറിയേണ്ടതെല്ലാം


ഫോണുകൾക്ക് എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.82 ഇഞ്ച് എൽസിഡി  ഡിസ്പ്ലേയാണ് ഉള്ളത്. 1640 × 720 പിക്സൽ റെസല്യൂഷനാണ് ഫോണിനുള്ളത്. ഫോണിന് 90 Hz റിഫ്രഷ് റേറ്റും 180 Hz ടച്ച് സാംപ്ലിങ് റേറ്റുമാണ് ഫോണിനുള്ളത്.  ഒക്ട കോർ മീഡിയടെക് ഹീലിയോ G99 പ്രോസസറാണ് ഫോണിൽ ക്രമീകരിക്കുന്നത്. ഡ്യൂവൽ റിയർ കാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 50എംപി പ്രൈമറി സെൻസറും എഐ ലെൻസുമാണ് ഫോണിൽ ഉള്ളത്.


18 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ  6,000mAh ബാറ്ററിയാണ് ഫോണുകൾക്ക് ഉള്ളത്. ഫോണിന് 10 മിനിറ്റ് ചാർജ് ചെയ്‌താൽ 10 മണിക്കൂറുകൾ ടോക്ക് ടൈം ലഭിക്കും. 10W റിവേഴ്സ് ചാർജിങ് സൗകര്യമുള്ള ഫോണിന് ടൈപ്പ്-സി പോർട്ടാണ് ഫോണിൽ ഉള്ളത്.  ഗ്രാഫൈറ്റ് കൂളിംഗ്, പാന്തർ ഗെയിം എഞ്ചിൻ 2.0, ഒരു 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ 4G VoLTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0 എന്നിവയാണ് ഫോണിലെ മറ്റ് സൗകര്യങ്ങൾ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.