ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നൊയുടെ ഏറ്റവും പുതിയ ഫോണുകളായ ടെക്‌നോ പോവ 4 ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ഫോണുകളുടെ ടീസർ പുറത്തുവിട്ട് കഴിഞ്ഞു. എന്നാൽ ഫോണിന്റെ കൃത്യമായ ലോഞ്ചിങ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഈ ഫോണുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഇന്ത്യയിലൂടെയാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.
This one is for all the modern warriors out there who keep fighting, keep hustling because giving up is not an option for them!
Get up & be ready as we are soon coming up with a big bang.
Get notified: https://t.co/cbJyiwsbSk pic.twitter.com/KzWDsvsmzk
— TECNO Mobile India (@TecnoMobileInd) December 3, 2022
ഫോണിന്റെ ടീസർ സൂചിപ്പിക്കുന്നത് പ്രകാരം ടെക്‌നോ പോവ 4 ഫോണുകൾക്ക് 5nm മീഡിയടെക് ഹീലിയോ G99 പ്രൊസസറാണ് ഉള്ളത്. പാന്തർ ഗെയിം എഞ്ചിൻ 2.0യും, ഹൈപ്പർ എഞ്ചിൻ 2.0 ലൈറ്റും ഈ ഫോണുകൾ സപ്പോർട്ട് ചെയ്യും. ഫോണുകൾക്ക് 18 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 6,000mAh ബാറ്ററിയാണ് ഫോണുകൾക്ക് ഉള്ളത്. ഫോണിന് 10 മിനിറ്റ് ചാർജ് ചെയ്‌താൽ 10 മണിക്കൂറുകൾ ടോക്ക് ടൈം ലഭിക്കും. 8 ജിബി റാമും, 128 ജിബി ഇന്റെർണൽ സ്റ്റോറേജുമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
ALSO READ: Tecno Phantom X2 Series : ടെക്നോ ഫാന്റം എക്സ്2 സീരീസ് ഉടനെത്തും; അറിയേണ്ടതെല്ലാം
ഈ ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.66 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. . 8 ജിബി റാമും, 128 ജിബി ഇന്റെർണൽ സ്റ്റോറേജോടും കൂടിയ മീഡിയടെക് ഹീലിയോ G99 പ്രൊസസറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിൽ ഉണ്ടായിരിക്കുക.
അതേസമയം ടെക്നൊയുടെ ഫ്ലാഗ്ഷിപ്പ് സീരീസായ ടെക്നോ ഫാന്റം എക്സ് 2 ഉടൻ ആഗോള വിപണിയിൽ അവതരിപ്പിക്കും. ഡിസംബർ 7 ന് ദുബായിൽ നടക്കുന്ന ആഗോളതലത്തിലുള്ള ലോഞ്ച് ഇവന്റിൽ വെച്ച് ഫോണുകൾ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2021 ൽ അവതരിപ്പിച്ച ടെക്നോ ഫാന്റം എക്സ് സീരീസിന്റെ പിന്ഗാമികളായി അവതരിപ്പിക്കുന്ന ഫോണുകളാണ് ടെക്നോ ഫാന്റം എക്സ്2 സീരീസ്. മീഡിയടെക് ഡൈമൻസിറ്റി 900 പ്രൊസസ്സറാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം.
ഈ സീരീസിൽ ആകെ രണ്ട് ഫോണുകളാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീരീസിലെ ബേസ് വേരിയന്റിന്റെ പേര് ടെക്നോ ഫാന്റം എക്സ്2 എന്നും ടോപ് വേരിയന്റിന്റെ പേര് ടെക്നോ ഫാന്റം എക്സ്2 പ്രൊ എന്നുമാണ്, രണ്ട് ഫോണുകളും 5ജി കണക്റ്റിവിറ്റി ഉണ്ടായിരിക്കും . ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 45 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,040 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...