Airtel Plan Price: ഉപയോക്താക്കളുടെ പോക്കറ്റ് കാലിയാക്കാന്‍ ടെലികോം കമ്പനികള്‍.  നിരക്ക് വര്‍ദ്ധന ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി എയർടെൽ CEO സുനിൽ മിത്തൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

2023-ൽ എല്ലാ പ്ലാനുകളുടെയും  കോളുകളുടെയും ഡാറ്റയുടെയും നിരക്ക് വർദ്ധിപ്പിക്കാൻ എയർടെൽ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.  മറ്റ് ടെലികോം കമ്പനികൾ തങ്ങളുടെ പ്ലാനുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന സമയത്താണ് നിരക്ക് വര്‍ദ്ധനയുടെ സൂചന നല്‍കി എയർടെൽ  കമ്പനിയുടെ സിഇഒ സുനിൽ മിത്തൽ രംഗത്തെത്തിയത്.  


Also Read:  HDFC PNB Loan Rate Hike: വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് എച്ച്‌ഡിഎഫ്‌സി പിഎൻബി, പുതുക്കിയ നിരക്കുകള്‍ അറിയാം 


ബിസിനസില്‍  വരുമാനം കുറഞ്ഞതിനാല്‍ താരിഫ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. മൊബൈൽ വേൾഡ് കോൺഗ്രസിലില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇത്തരത്തില്‍ നിരക്ക് വര്‍ദ്ധനയുടെ സൂചന നല്‍കിയത്. 


Also Read:  AAP Update: സൗരഭ് ഭരദ്വാജും അതിഷിയും മന്ത്രി പദവിയിലേയ്ക്ക്, ഡൽഹി സര്‍ക്കാരില്‍ വന്‍ മാറ്റങ്ങള്‍ 
 
കമ്പനിയുടെ എആർപിയു (Average revenue per user - ARPU) 200 രൂപയാണ്, ഇത് 300 രൂപയായി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ആരോഗ്യകരമായ ബാലൻസ് ഷീറ്റ് ഉണ്ടെങ്കിലും, ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിലെ വരുമാനം വളരെ കുറവാണെന്നും അതിനാൽ കമ്പനിയെ ലാഭത്തിലാക്കാൻ താരിഫ് വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ് എന്നും അടുത്തിടെ സുനിൽ മിത്തൽ വ്യക്തമാക്കിയിരുന്നു.  


അതേസമയം, എയർടെല്‍ അടുത്തിടെ കമ്പനിയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള  99 രൂപയുടെ പ്ലാനിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഏറ്റവും കുറഞ്ഞ വിലയുള്ള പ്ലാൻ കഴിഞ്ഞ മാസം 57 ശതമാനമാണ് കമ്പനി വര്‍ദ്ധിപ്പിച്ചത്. അതായത് കമ്പനി തങ്ങളുടെ  8 സർക്കിളുകളിൽ 99 രൂപയുടെ ഈ പ്ലാന്‍  155 രൂപയായി ഉയര്‍ത്തി. 


ഭാരതി എയര്‍ടെല്‍ നല്‍കുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ അനുസരിച്ച് ഏറ്റവും വില കുറഞ്ഞ പ്ലാന്‍ 99 രൂപയുടേത്‌ ആയിരുന്നു. അതായത്, 99 രൂപയ്ക്ക് റീചാർജ്  ചെയ്‌താല്‍, ഉപഭോക്താക്കൾക്ക് 200എംബി ഡാറ്റയും ലോക്കൽ, എസ്ടിഡി കോളുകൾക്ക് ഓരോ കോളിനും 2.5 പൈസ നിരക്കിലും ലഭിച്ചിരുന്നു.  ഈ വില കുറഞ്ഞ പ്ലാന്‍ ആണ് ഇപ്പോള്‍ പിൻവലിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് എയര്‍ടെല്‍ നല്‍കുന്ന ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതല്‍ പ്രതിമാസം 155 രൂപയാണ് നല്‍കേണ്ടത്.  അതേസമയം, ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, ഈ റീ ചാര്‍ജ്ജില്‍ ഉപയോക്താക്കൾക്ക് ചില അധിക ആനുകൂല്യങ്ങളും ലഭിക്കും എന്നതാണ്.  


അതായത്, 155 രൂപ പ്രീപെയ്ഡ് പ്ലാൻ ലോക്കൽ, എസ്ടിഡി എന്നിവയ്‌ക്കായി പരിധിയില്ലാത്ത കോളിംഗ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1 ജിബി ഡാറ്റയും 300 എസ്എംഎസും ലഭിക്കുന്നു. ഈ പ്ലാന്‍ 24 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. 


അതുകൂടാതെ, ഈ പ്ലാനില്‍ വിങ്ക് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂൺസ് എന്നിവയും  ഉൾപ്പെടുന്നു. ഡാറ്റ തീർന്നതിന് ശേഷം, ഉപയോക്താക്കളിൽ നിന്ന് ഒരു എംബിക്ക് 50 പൈസയും എസ്എംഎസിനായി ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.50 രൂപയും ഈടാക്കും.


മൊബൈൽ സജീവമായി നിലനിർത്താൻ മാത്രം റീചാർജ് ചെയ്തിരുന്ന ആളുകൾക്ക് വില കുറഞ്ഞ പ്ലാനിന്‍റെ നിരക്ക് വര്‍ദ്ധിപ്പിച്ചത്  ഇതിനോടകം തലവേദനയായി മാറിയിരിയ്ക്കുകയാണ്. ആ അവസരത്തിലാണ് നിരക്ക് ഇനിയും വര്‍ദ്ധിപ്പിക്കുന്നതായി CEO സൂചന നല്‍കിയിരിയ്ക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.