ന്യൂഡൽഹി: വളരെ വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ ഐറ്റൽ ഇന്ത്യയിൽ അവതരിപ്പിച്ചു.ബജറ്റ് വിഭാഗത്തിലാണ് itel A60 എത്തുന്നത്. എച്ച്‌ഡി ഡിസ്‌പ്ലേയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. മൂന്ന് നിറങ്ങളിലും ഫോൺ ലഭ്യമാണ്.ദീർഘകാല ബാറ്ററി ലൈഫ്, ഇരട്ട സുരക്ഷ എന്നിവയാണ് ഫോൺ വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

itel a60 വില


ഇതൊരു ബജറ്റ് സ്മാർട്ട്‌ഫോണാണ്.നിങ്ങൾക്ക് ഇത് 5,999 രൂപയ്ക്ക്  വിപണിയിൽ നിന്നും വാങ്ങാം.ഡോൺ ബ്ലൂ, വെർട്ട് മെന്ത,സഫയർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്. 


സവിശേഷതകൾ


ഇരട്ട സുരക്ഷാ ഫീച്ചറുകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഫിംഗർപ്രിന്റ് സെൻസറോ മുഖം തിരിച്ചറിയൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയോ ഉപയോഗിക്കാനാകും. 6.6 ഇഞ്ച് എച്ച്‌ഡി പ്ലസ് വാട്ടർ ഡ്രോപ്പ് ഫുൾസ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിൽ, ഉപയോക്താക്കൾക്ക് മികച്ച ഡിസ്പ്ലേ അനുഭവവും നൽകിയിട്ടുണ്ട്. ഒറ്റ ബാക്ക് ക്യാമറ മാത്രമാണ് ഫോണിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലിന്റെ സെൻസറാണ് ഇതിനുള്ളത്. കൂടാതെ 5 മെഗാപിക്സലിന്റെ ഫ്രേണ്ട് സെൻസറും നൽകിയിട്ടുണ്ട്.


2 ജിബി റാമും 32 ജിബി സ്റ്റോറേജും നൽകിയിട്ടുള്ള യൂണിസോക്ക് SC9832E പ്രോസസറാണ് ഫോണിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. പ്രകടനത്തിന്റെ കാര്യത്തിൽ ഈ ഫോൺ വളരെ മികച്ചതായിരിക്കുമെന്ന് കമ്പനി പറയുന്നു. കൂടാതെ, ഇത് വേഗതയേറിയതുമാണ്. വീട്ടിൽ മുതിർന്നവർക്കോ അല്ലെങ്കിൽ കാര്യമായ് സ്മാർട്ട് ഫോൺ ഉപയോഗം ഇല്ലാത്തവർക്കോ ഐറ്റൽ-60 മികച്ചതായിരിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.