20000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെ?
iQoo Z6 പ്രൊ 5ജി ഫോണുകൾക്ക് ഫ്രോസ്റ്റഡ് ഗ്ലാസ് ഫിനിഷോട് കൂടിയ ഗ്ലാസ് ബാക്കാണ് ഉള്ളത്.
കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ ഉള്ള നിരവധി സ്മാർട്ട്ഫോണുകളാണ് വിപണിയിൽ എത്തിയിട്ടുള്ളത്. 20000 രൂപയിൽ താഴെ വിലയിലുള്ള ലഭിക്കുന്ന ഫോണുകൾ ഈ കൂട്ടത്തിൽ ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G പ്രൊസസ്സറോട് കൂടിയ പോകോ എക്സ് 4, റെഡ്മി നോട്ട് 11 പ്രോ എന്നിവയാണ് ഇവയിൽ ചിലത്.
പോകോ എക്സ്4 പ്രൊ 5ജി
പോകോ എക്സ്4 പ്രൊ 5ജി ഫോണുകൾ ഇപ്പോൾ 18,999 രൂപയ്ക്ക് ലഭിക്കും. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സ്നാപ്ഡ്രാഗൺ 695 5G പ്രൊസസ്സറോട് കൂടിയാണ് ഫോൺ എത്തുന്നത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിവയാണ് ഫോണിന്റെ ക്യാമെറകൾ. ഫോണിന്റെ സെൽഫി ക്യാമറ 16 മെഗാപിക്സലാണ്.
റെഡ്മി നോട്ട് 11 പ്രൊ 5ജി
റെഡ്മി നോട്ട് 11 പ്രൊ 5ജി ഫോണുകൾ ഇപ്പോൾ 19,999 രൂപയ്ക് ലഭിക്കും.
റെഡ്മി നോട്ട് 11 പ്രൊ 5ജി ഫോണുകൾക്ക് 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഫോണിന്റെ പ്രോസസ്സർ സ്നാപ്ഡ്രാഗൺ 695 5G ആണ്. . 108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിവയാണ് ഫോണിന്റെ ക്യാമെറകൾ. ഫോണിന്റെ ബാറ്ററി 5,000 എംഎഎച്ച് ആണ്.
വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്
വൺപ്ലസിന്റെ ഏറ്റവും കുറഞ്ഞ വിലയിലെത്തുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്. 6.59 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തുന്നത്. കൂടാതെ 120 Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ ആണ്. 33 വാട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്. ഫോണിന്റെ വില 18,999 രൂപയാണ്.
iQoo Z6 പ്രൊ 5ജി
iQoo Z6 പ്രൊ 5ജി ഫോണുകൾക്ക് ഫ്രോസ്റ്റഡ് ഗ്ലാസ് ഫിനിഷോട് കൂടിയ ഗ്ലാസ് ബാക്കാണ് ഉള്ളത്. 6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്റെ സ്ക്രീൻ റിഫ്രഷ് റേറ്റ് 90Hz ആണ്. കൂടാതെ 180Hz ടച്ച് സംബ്ലിങ് റേറ്റും 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ഫോണിനുണ്ട്. ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ പ്രോസസ്സർ തന്നെയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778 5G പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഫോണിന് 4 ജിബി അധിക മെമ്മറിയും ഉണ്ട്. കൂടാതെ 32923 mm ലിക്വിഡ് കൂളിങ് ടെക്നോളജിയും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...