iQoo Z6 Pro 5G Phones : മികച്ച സവിശേഷതകളുമായി iQoo Z6 പ്രൊ 5ജി ഫോണുകൾ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

ഫോണുകൾ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയും, iQoo യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 05:32 PM IST
  • മികച്ച പ്രൊസസ്സറും, ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • ഫോണുകൾ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയും, iQoo യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.
  • 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.
  • ക്വാൽകോം സ്നാപ്ഡ്രാഗൺ 778 5G പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.
iQoo Z6 Pro 5G Phones : മികച്ച സവിശേഷതകളുമായി iQoo Z6 പ്രൊ 5ജി ഫോണുകൾ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

iQoo Z6 പ്രൊ 5ജി ഫോണുകൾ ഇന്ന് ഏപ്രിൽ 27 ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിനോടൊപ്പം തന്നെ ഫോണിന്റെ 4ജി വേരിയന്റും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. മികച്ച പ്രൊസസ്സറും, ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.  ഫോണുകൾ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയും, iQoo യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. മിഡ് റേഞ്ച് ഫോണായി ആണ് iQoo Z6 പ്രൊ 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

iQoo Z6 പ്രൊ 5ജി ഫോണുകൾ ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്,  8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  23,999 രൂപയാണ്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 24,999 രൂപയും, 12 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 28,999 രൂപയുമാണ്.

ALSO READ: Moto G52 : 50 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 680 പ്രൊസ്സെസറുമായി മോട്ടോ ജി52; വിലയും, സ്പെസിഫിക്കേഷനുകൾ ഇങ്ങനെ

അതുപോലെ തന്നെ iQoo Z6 പ്രൊ 4 ജി ഫോണുകളും ആകെ മൂന്ന് വേരിയന്റുകളിലാണ് എത്തുന്നത്. 4 ജിബി റാം 128 ജിബി സ്റ്റോറേജ്,  6  ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 14,499 രൂപയും,  6  ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  15,999 രൂപയും  8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 16,999 രൂപയുമാണ്.

രണ്ട് ഫോണുകൾക്കും ലോഞ്ചിന്റ ഭാഗമായി 2 വർഷ വാറന്റി നൽകുന്നുണ്ട്. കൂടാതെ ആർബിഎൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 10 ശതമാനം വരെ കിഴിവും ഇപ്പോൾ കമ്പനി നൽകുന്നുണ്ട്. ആമസോൺ സമ്മർ സെയിലിന്റെ ഭാഗമായി ആണ് iQoo Z6 പ്രൊ [ഫോണുകൾ ആമസോണിൽ എത്തുന്നത്. സമ്മർ സെയിലിന്റെ തീയതികൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

 iQoo Z6 പ്രൊ 5ജി ഫോണുകൾക്ക് ഫ്രോസ്റ്റഡ് ഗ്ലാസ് ഫിനിഷോട് കൂടിയ ഗ്ലാസ് ബാക്കാണ് ഉള്ളത്. 6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്റെ സ്ക്രീൻ റിഫ്രഷ് റേറ്റ് 90Hz ആണ്. കൂടാതെ 180Hz ടച്ച് സംബ്ലിങ് റേറ്റും 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ഫോണിനുണ്ട്. ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ പ്രോസസ്സർ തന്നെയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778 5G പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഫോണിന് 4 ജിബി അധിക മെമ്മറിയും ഉണ്ട്. കൂടാതെ 32923 mm ലിക്വിഡ് കൂളിങ് ടെക്നോളജിയും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 116 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്, 4 സെന്റിമീറ്റർ  മാക്രോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.  66 വാട്ട്സ് ഫ്ലാഷ് ചാർജിങ് സൗകര്യത്തോട് കൂടിയ 4,700 mAh  ബാറ്ററിയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോൺ 18 മിനിറ്റ് കൊണ്ട് 50 ശതമാനം വരെ ചാർജ് ചെയ്യാമെന്നാണ് ഫോൺ നിമ്മാതാക്കളായ  iQoo അവകാശപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News