ഇനി കിളിയില്ല പകരം X. ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്റർ ആണ് റീബ്രാന്റിങ്ങിന്റെ ഭാ​ഗമായി ലോ​ഗോ മാറ്റിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിസന്ധിയിലായ ട്വിറ്റർ മാറ്റങ്ങൾക്ക് ഒരുങ്ങുന്നതായി പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ഇങ്ങനെ മുഖം അടക്കം മാറ്റുമെന്ന് ആരു പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.  കഴിഞ്ഞ ഞായറാഴ്ച്ചയാണ് അടിമുടി മാറ്റത്തിന് കമ്പനി ഒരുങ്ങുന്ന വിവരം ഇലോൺ മസ്ക് അറിയിച്ചത്. ലോ​ഗിൻ ചെയ്യുമ്പോഴുള്ള പേജിലും ഹോം പോജിലെ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോ​ഗോ മാറ്റി X എന്നാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

വെബ്സൈറ്റ് തുറക്കുമ്പോഴും X എന്ന ലോ​ഗോയാണ് ഇപ്പോൾ കാണിക്കുന്നത്. ആദ്യം നീലനിറത്തിലായിരുന്നു ലോ​ഗോ എങ്കിൽ ഇപ്പോൾ കറുപ്പാണ് നിറം. @twitter എന്ന ട്വിറ്ററിന്റെ ഔദ്യോ​ഗിക പേര് മാറ്റി X എന്നാക്കിയിരിക്കുകയാണ്. പ്രൊഫൈൽ ഫോട്ടോയും പുതിയ ​ലോ​ഗോ ആക്കി മാറ്റിയിട്ടുണ്ട്. കമ്പനിക്ക് കീഴിലുള്ള ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകൾക്കൊപ്പമുള്ള കമ്പനിയുടെ  ബാഡ്ജും ഇതോടെ പുതിയ ലോഗോ ആയി മാറി. ഇലോൺ മസ്ക്കിന്റെയും സിഇഒ ആയ ലിൻഡ യക്കരിനോയുടെയും ഔദ്യോഗിക അക്കൗണ്ടിൽ ഇപ്പോൾ ഈ ലോഗോ ആണ് കാണാൻ സാധിക്കുക.


ALSO READ: ട്വിറ്ററിന് അഞ്ചര വർഷം, ത്രെഡിന് അഞ്ച് ദിവസം മാത്രം; 150 മില്യൺ യൂസർ നേട്ടം


ഇനി ഈ പ്ലാറ്റ്‌ഫോം X.com എന്ന ഡൊമൈനിലേക്ക് മാറും. x.com എന്ന് സെര്‍ച്ച് ചെയ്തു കഴിഞ്ഞാൽ ട്വിറ്റര്‍ വെബ്‌സൈറ്റിലേക്കാണ് ഇപ്പോൾ നമ്മൾ എത്തുക. കഴിഞ്ഞ വര്‍ഷം ഇലോണ്‍ മസ്‌ക് എക്‌സ് എവരിതിങ് ആപ്പ് എന്ന പേരില്‍ ട്വിറ്ററിനെ പരിവര്‍ത്തനം ചെയ്യുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. X corp എന്നാണ് ട്വിറ്റര്‍ ഏറ്റെടുത്തതോടെ രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനിയുടെ പേര്. എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വീഡിയോ മെസേജിങ്, ഓഡിയോ, പണമിടപാട്, ബാങ്കിങ് എന്നീ സൗകര്യങ്ങളും സേവനങ്ങള്‍, സാധനങ്ങള്‍, വിവിധ ആശയങ്ങള്‍, അവസരങ്ങള്‍ എന്നിവയ്ക്കുള്ള ഒരു ആഗോള വിപണി ആയിട്ടാണ് കമ്പനി പുതിയ പ്ലാറ്റ്ഫോമിനെ ആവിഷ്കരിച്ചിരിക്കുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.