Thread App Users: ട്വിറ്ററിന് അഞ്ചര വർഷം, ത്രെഡിന് അഞ്ച് ദിവസം മാത്രം; 150 മില്യൺ യൂസർ നേട്ടം

100 Million User Comaparison of Social Media Apps: മറ്റ് ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകൾ 100 മില്യൺ യൂസറിലെത്താൻ എടുത്ത സമയം നോക്കിയാൽ ത്രെഡിനുണ്ടായ ജനപ്രീതി മനസ്സിലാക്കാം

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 12:05 PM IST
  • ഇൻസ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും 100 മില്യൺ എത്തിയത് രണ്ട് വർഷം കഴിഞ്ഞാണ്
  • 5.11 വർഷം ആവശ്യമായി വന്നു Pinterest-ന് 100 മില്യൺ നേടാൻ
  • 100 ദശലക്ഷം ഉപയോക്താക്കളെ നേടാൻ വീ ചാറ്റിന് 14 മാസം വേണ്ടി വന്നു
Thread App Users: ട്വിറ്ററിന് അഞ്ചര വർഷം, ത്രെഡിന് അഞ്ച് ദിവസം മാത്രം; 150 മില്യൺ യൂസർ നേട്ടം

ട്വിറ്ററിന് സമാനമായി മെറ്റ പുറത്തിറക്കിയ സോഷ്യൽ മീഡിയ ആപ്പ് ത്രെഡിന് 150 മില്യൺ യൂസർമാരായി. അഞ്ച് ദിവസം കൊണ്ടാണ് ത്രെഡ് 100 മില്യൺ ഉപയോക്താക്കളിൽ എത്തി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.ചുരുങ്ങിയ സമയം കൊണ്ടാണ് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം  തന്നെ വലിയ ജനപ്രീതി നേടിയത്. പല ആപ്പുകളും 1 വർഷം കൊണ്ട് നേടിയ നേട്ടമാണ് ആഴ്ചകൾ കൊണ്ട് ത്രെഡ് സ്വന്തമാക്കിയത്.

മറ്റ് ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകൾ 100 മില്യൺ യൂസറിലെത്താൻ കണക്കാക്കിയ സമയം നോക്കിയാൽ ത്രെഡിനുണ്ടായ ജനപ്രീതി മനസ്സിലാക്കാം. കഴിഞ്ഞ വർഷം ആരംഭിച്ച AI- പവർഡ് ChatGPT-ക്ക് 100 ദശലക്ഷം ഉപയോക്താക്കളെ ലഭിക്കാൻ രണ്ട് മാസമേ എടുത്തുള്ളൂ. രണ്ട് മാസത്തിനുള്ളിൽ, ആപ്ലിക്കേഷൻ നിരവധി ഉപയോക്താക്കളെ നേടി. 100 ദശലക്ഷം ഉപയോക്താക്കളിൽ എത്താൻ ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് വേണ്ടി വന്നത്  ഒമ്പത് മാസമാണ്.

ALSO READ: ഹ്യുണ്ടായ് എക്‌സ്‌റ്റർ എസ്‌യുവി; കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി ഹ്യുണ്ടായ് എക്‌സ്‌റ്റർ

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും 100 മില്യൺ എത്തിയത് നോക്കാം. ഇൻസ്റ്റാഗ്രാമിന് 2.5 വർഷവും വാട്ട്‌സ്ആപ്പ് 3.5 വർഷവും വേണ്ടി വന്നു ഇതിന്. Snapchat 3.8 വർഷം കൊണ്ടാണ് 100 മില്യൺ യൂസർമാരെ ഉണ്ടാക്കിയത് യൂട്യൂബിലാകട്ടെ ഇത്  4.1 വർഷമെടുത്തു. ഏറ്റവും പ്രധാന കാര്യം ട്വിറ്റർ 100 മില്യൺ നേട്ടം കൈവരിച്ചത്  5.5 വർഷം കൊണ്ടാണ്.  5.11 വർഷം ആവശ്യമായി വന്നു Pinterest-ന് 100 മില്യൺ നേടാൻ.ഏറ്റവും കൂടുതൽ സമയം എടുത്തത് വേൾഡ് വൈഡ് വെബ് (WWW) ആണ്. WWW-ന് 100 ദശലക്ഷം ഉപയോക്താക്കളെ സമ്പാദിക്കാൻ 7 വർഷമെടുത്തു.

ചൈനയിലെ ജനപ്രിയ സോഷ്യൽ മീഡിയയും പേയ്‌മെന്റ് ആപ്ലിക്കേഷനുമായ WeChat  100 ദശലക്ഷം ഉപയോക്താക്കളെ നേടാൻ അവർക്ക് 14 മാസമെടുത്തു. ഗൂഗിളിന്റെ പ്രവർത്തനരഹിതമായ ഗൂഗിൾ പ്ലസും ഈ നാഴികക്കല്ലിലെത്താൻ ഇതേ സമയമെടുത്തു. ഇൻസ്റ്റയുടെയും ഫേസ്ബുക്കിൻറെയും ബാക്ക് സപ്പോർട്ടുള്ളതിനാലാണ് ത്രെഡിന് കൂടുതൽ യൂസർമാരെ ലഭിച്ചത്. ട്വിറ്ററിനേക്കാൾ യൂസർ ഫ്രണ്ട്ലി എന്ന് തന്നെ ത്രെഡിനെ വിശേഷിപ്പിക്കാം ഇത് കൊണ്ട് തന്നെ ഇതിന്  യൂസർമാരും കൂടുതലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News